Categories

വെസ്റ്റിന്‍ഡീസ് ടൂര്‍: ആദ്യടെസ്റ്റിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

ബാംഗ്ലൂര്‍: വെസ്റ്റിന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഇംഗ്ലണ്ടിനെതിരെ നാണം കെട്ട തോല്‍വി ഏറ്റ് വാങ്ങിയ ടെസ്റ്റ് പരമ്പരയിലെ ടീമിലുള്‍പ്പെട്ട പലരെയും പുറത്തിരുത്തിയാണ് സെലക്ടര്‍മാര്‍ പതിനഞ്ചംഗ ടീമിനെ പ്രഖ്യാപിച്ചത്. പരിക്ക് മൂലം വിട്ട് നിന്ന് സച്ചിനും സെവാഗും യുവരാജ് സിംഗും ടീമില്‍ തിരിച്ചെത്തിയപ്പോള്‍ ഓഫ് സ്പിന്നല്‍ ഹര്‍ഭജന്‍ സിങ്ങിനെ വീണ്ടും തഴഞ്ഞു.

അശ്വന്‍, പ്രഗ്യാന്‍ ഓജ, രാഹുല്‍ ശര്‍മ്മ എന്നിവരാണ് ടീമിക്കേ് തിരഞ്ഞെടുക്കപ്പെട്ട സ്പിന്‍ ബൗളര്‍മാര്‍. വിരാട് കോഹ് ലിയും, ഓപ്പണിങ് ബാറ്റ്‌സ്മാന്‍ അജിങ്ക്യ രഹാനെയും ടീമിലിടം കണ്ടെത്തിയപ്പോള്‍ ഇടം കയ്യന്‍ ബാറ്റ്‌സ്മാന്‍ സുരേഷ് റെയ്‌നയെയും രോഹിത് ശര്‍മ്മയെയും ടീമിലുള്‍പ്പെടുത്തിയിട്ടില്ല. മലയാളി പേസര്‍ ശ്രീശാന്തിനും ഇംഗ്ലണ്ട് പര്യാടനത്തില്‍ താരതമ്യേന ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച പ്രവീണ്‍ കുമാറിനും ടീമിലിടം കിട്ടിയില്ല.

സ്പിന്‍ ബൗളിങ്ങ് പോലെതന്നെ പേസ് ബൗളിങ് ഡിപ്പാര്‍ട്ട്് മെന്റിലും പുതുമുഖങ്ങള്‍ക്കാണ് മുന്‍ തൂക്കം. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയുടെ കണ്ടുപിടിത്തമായ യുവ ഫാസ്റ്റ് ബൗളര്‍ വരുണ്‍ ആരോണിനും ഉമേഷ് യാദവിനോടുമൊപ്പം ഇഷാന്ത് ശര്‍മ്മയും ഉള്‍പ്പെടുന്നതാണ് ഇന്ത്യയുടെ പേസ് നിര. ധോണിക്ക് വിശ്രമമനുവദിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും ടീമിനെ നയിക്കാന്‍ അദ്ദേഹത്തെ തന്നെ ചുമതലപ്പെടുത്തുകയായിരുന്നു സെലക്ടര്‍മാര്‍.

ടീം: ധോണി (ക്യാപ്റ്റന്‍), ലക്ഷമണന്‍, ഗൗതം ഗംഭീര്‍, സച്ചിന്‍, സെവാഗ്, യുവരാജ് സിങ്, അജിങ്ക്യ രഹാനെ,ദ്രാവിഡ്, വിരാട് കോഹ് ലി, ഇശാന്ത് ശര്‍മ്മ, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, പ്രഗ്യാന്‍ ഓജ. രാഹുല്‍ ശര്‍മ്മ, അശ്വിന്‍

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.