ചെന്നൈ: നൂറ് ടെസ്റ്റ് എന്ന നേട്ടവുമായി ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് ഇന്ന് കളത്തില്‍ ഇറങ്ങും. 99 ടെസ്റ്റില്‍ 408 വിക്കറ്റുകളാണ് ഹര്‍ഭജന്‍ നേടിയിട്ടുള്ളത്.

Ads By Google

Subscribe Us:

തന്റെ പ്രിയപ്പെട്ട ചെപ്പോക്ക് സ്‌റ്റേഡിയത്തില്‍ ഇഷ്ടപ്പെട്ട എതിരാളികള്‍ക്കെതിരെയാണ് ഹര്‍ഭജന്‍ നൂറാം ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. 2001ല്‍ ചെപ്പോക്കില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഹര്‍ഭജന്‍ ചരിത്രമെഴുതിയിരുന്നു.

ഇംഗ്ലണ്ട് പരമ്പരയ്ക്കില്ലാതിരുന്ന ഹര്‍ഭജന്‍ തിരിച്ചെത്തുന്നതോടെ ഇന്ത്യന്‍ സ്പിന്‍ വിഭാഗം കൂടുതല്‍ ശക്തരാകുമെന്നതില്‍ സംശയമില്ല. നൂറാം ടെസ്റ്റ് തന്റെ ജീവിതത്തിലെ അവിസ്മരണീയമായ മുഹൂര്‍ത്തമാണെന്ന് ഹര്‍ഭജന്‍ പറയുന്നു.

നൂറാം ടെസ്റ്റ് കളിക്കുകയെന്നത് ഒരു കളിക്കാരനെ സംബന്ധിച്ച് വലിയ കാര്യം തന്നെയാണ്. എന്നാല്‍ ചെറിയൊരു സമ്മര്‍ദ്ദം ഇല്ലാതില്ല. അതിനെയെല്ലാം തരണം ചെയ്ത് മികച്ച രീതിയില്‍ കളിക്കാന്‍ കഴിയണം എന്നാണ് പ്രാര്‍ത്ഥന. .

എന്റെ ക്രിക്കറ്റ് കരിയറില്‍ കയറ്റിറക്കങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഓസ്‌ട്രേലിയന്‍ പരമ്പരയെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഇനിയും 50 ടെസ്റ്റ് കൂടി കളിക്കണമെന്നാണ് ആഗ്രഹം – ഹര്‍ഭജന്‍ പറയുന്നു.