അഹമ്മദാബാദ്: ഇന്ത്യയും ന്യസിലാന്‍ഡും തമ്മിലുള്ള ആദ്യക്രിക്കറ്റ് ടെസ്റ്റ് സമനിലയില്‍ അവസാനിച്ചു. തോല്‍വിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ സെഞ്ചുറി നേടിയ ഹര്‍ഭജന്‍ സിംഗും (115) ലക്ഷ്മണും (91) ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഹര്‍ഭജന്‍ സിംഗാണ് മാന്‍ ഓഫ് ദ മാച്ച്.

രണ്ടാം ഇന്നിംഗ്‌സില്‍ ഇന്ത്യ 266 റണ്‍സിന് പുറത്തായി. കീവിസ് ഒരുവിക്കറ്റ് നഷ്ടത്തില്‍ 22 റണ്‍സെടുത്തു നില്‍ക്കേ കളി അവസാനിപ്പിക്കാന്‍ ഇരുക്യാപറ്റന്‍മാരും തീരുമാനിക്കുകയായിരുന്നു.

ആറിന് 82 എന്ന നിലയില്‍ ബാറ്റിംഗ് ആരംഭിച്ച ഇന്ത്യക്കുവേണ്ടി ഏഴാം വിക്കറ്റില്‍ ഹര്‍ഭജനും ലക്ഷ്മണും ചേര്‍ന്ന് 153 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഇതാണ് ടീം ഇന്ത്യയെ പരാജയത്തില്‍ നിന്നും കരകയറ്റിയത്. സെഞ്ചുറിക്ക് ഒമ്പത് റണ്‍സ് അകലെ വച്ച് ലക്ഷ്മണ്‍ പുറത്തായെങ്കിലും ഭാജി ബാറ്റിംഗ് തുടര്‍ന്നു. കീവീസ് ക്യാപ്റ്റന്‍ വെറ്റോറിയെ സിക്‌സറിനു പറത്തിയാണ് ഭാജി തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറി കണ്ടെത്തിയത്.

സ്‌കോര്‍: ഇന്ത്യ 487, 266. ന്യൂസിലാന്‍ഡ് 459, 22-1