എഡിറ്റര്‍
എഡിറ്റര്‍
അശ്ലീല കോളുകള്‍ക്കെതിരെ നടപടിയെടുക്കും: കപില്‍ സിബല്‍
എഡിറ്റര്‍
Wednesday 31st October 2012 10:00am

ന്യൂദല്‍ഹി: ആളുകളുടെ സ്വകാര്യതയിലേക്ക് കടന്നുകയറുന്ന കോളുകളും മെസേജുകളും അയക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് ടെലികോം മന്ത്രി കപില്‍ സിബല്‍.

രാജ്യത്ത് ഇത്തരത്തിലുള്ള കോളുകളും മെസേജുകളും വ്യാപിക്കുന്നുണ്ടന്നും തനിക്കും ഇത്തരത്തിലുള്ള നിരവധി കോളുകളും മെസേജുകളും വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Ads By Google

ഇന്റര്‍നാഷണല്‍ സെര്‍വറുകളാണ് ഇത്തരം മെസേജുകള്‍ അയക്കുന്നതിനായി ഉപയോഗിക്കുന്നത്. അത് നിരോധിച്ചിട്ടുണ്ടെന്നും ട്രായിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും കപില്‍ സിബല്‍ പറഞ്ഞു.

ഇത്തരം സെര്‍വറുകളെ തന്നെ ബ്ലോക്ക് ചെയ്യാനാണ് അതോറിറ്റി തീരുമാനിച്ചിരിക്കുന്നതെന്നാണ് അറിയുന്നത്.

നവംബര്‍ 5 വരെ അശ്ലീല മെസേജുകള്‍ സഹിച്ചാല്‍ മതിയെന്നാണ് ട്രായ് ചെയര്‍മാന്‍ രാഹുല്‍ കുല്ലര്‍ അറിയിച്ചു.

ടെലികോം രംഗത്ത് എന്തൊക്കെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിക്കണമെന്നാരാഞ്ഞ് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്) പൊതുജനങ്ങളില്‍ അഭിപ്രായ സര്‍വേ നടത്തിയിരുന്നു.

Advertisement