ന്യൂദല്‍ഹി: ഇനി രാഷ്ട്രീയത്തിലേക്കില്ലെന്ന് അമിതാഭ് ബച്ചന്‍. ബൊഫോഴ്‌സ് ആയുധ ഇടപാടില്‍ തനിക്കോ തന്റേ കുടുംബ്ധിനോ പങ്കില്ലെന്ന സത്യം ഒടുവില്‍ പുറത്തുവന്നതില്‍ സന്തോഷമുണ്ടെന്നും ബച്ചന്‍ പറഞ്ഞു.  തന്റെ ബ്ലോഗിലാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്.

തനിക്കെതിരെ ആരോപണം ഉന്നയിക്കുകയും വ്യക്തിപരമായി അധിക്ഷേപിക്കുകയും ചെയ്തവര്‍ നൈമിഷിക വിജയമാണ് നേടിയത്. എന്നാല്‍ മുന്‍ സ്വീഡിഷ് പൊലീസ് മേധാവിയുടെ ഇപ്പോഴത്തെ വെളിപ്പെടുത്തലോടെ ആത്യന്തിക വിജയം തന്റേതായിരിക്കുകയാണ് ബച്ചന്‍ ബ്ലോഗിലെഴുതി. എന്നാല്‍ ആരോപണമുയര്‍ന്നപ്പോള്‍ താനും തന്റെ കുടുംബവും അനുഭവിച്ച വേദന ആരും മനസ്സിലാക്കിയില്ലെന്നും അദ്ദേഹം എഴുതി.

ബച്ചനെ ബോഫോഴ്‌സ് കേസിലേക്ക് വലിച്ചിഴച്ചത് ഇന്ത്യന്‍ അന്വേഷണസംഘമാണെന്ന ലിങ്ങ് സ്‌റ്റോമിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു ബച്ചന്‍. ബോഫോഴ്‌സ് ആയുധ ഇടപാടില്‍ ഇടനിലക്കാരനായ ഒക്ടോവിയ ക്വത്‌റോച്ചിയെ രാജീവ്ഗാന്ധി സംരക്ഷിച്ചെന്ന് സ്വീഡന്‍ മുന്‍ പോലീസ് മേധാവ് സ്‌റ്റെന്‍ ലിങ്‌സ്‌റ്റോം കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു.

സത്യം ഒടുവില്‍ പുറത്തു വന്നു, ദൈവം വലിയവനാണ് എന്നായിരുന്നു ഇതുസംബന്ധിച്ച് ജയാ ബച്ചന്റെ പ്രതികരണം.

Malayalam News

Kerala News in English