എഡിറ്റര്‍
എഡിറ്റര്‍
യുവരാജിനെ ടീമിലെടുത്തത് സെലക്ടര്‍മാര്‍: ധോണി
എഡിറ്റര്‍
Thursday 13th September 2012 2:38pm

കൊളംബോ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് തിരിച്ചുവരാന്‍ യുവരാജ് സിങ്ങിന് കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നതായി ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി. യുവിയുടെ വരവ് ടീമിനെ സംബന്ധിച്ച് കരുത്തുതന്നെയാണെന്നും ധോണി പറഞ്ഞു.

യുവരാജിനെ ടീമിലെടുത്തത് അദ്ദേഹത്തിന്റെ ഫോമിന്റെ അടിസ്ഥാനത്തിലാണോ അതോ വികാരത്തിന് പുറത്തുണ്ടായ തീരുമാനമാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അത് ചോദിക്കേണ്ടത് തന്നോടല്ലെന്നും സെലക്ടര്‍മാരോടാണെന്നുമായിരുന്നു ധോണിയുടെ മറുപടി.

Ads By Google

‘യുവിയെ ടീമില്‍ തിരിച്ചെടുത്തതിനെ കുറിച്ച് പറയാന്‍ എനിയ്ക്ക് അധികാരമില്ല. അത് സെലക്ഷന്‍ കമ്മിറ്റിയുടെ തീരുമാനമാണ്. യുവി ടീമില്‍ തിരിച്ചെത്തിയതില്‍ എല്ലാവരേയും പോലെ ഞാനും സന്തോഷവാനാണ്.

വളരെ ബാലന്‍സ്ഡ് ആയി കളിക്കാന്‍ കഴിയുന്ന താരമാണ് യുവി. അദ്ദേഹം ടീമില്‍ ഉണ്ടെങ്കില്‍ ടീമിന്റെ വിജയം എളുപ്പമാകുമെന്ന് ഒരു വിശ്വാസമുണ്ട്. അദ്ദേഹത്തിന് ബാറ്റിങ്ങിനോടൊപ്പം തന്നെ ബൗള്‍ ചെയ്യാനും കഴിവുണ്ട്.

യഥാര്‍ത്ഥത്തില്‍ ഇന്ത്യന്‍ ടീമില്‍ ഇപ്പോല്‍ ഒരു ഓള്‍ റൗണ്ടറിന്റെ കുറവുണ്ട്. യുവിയുടെ തിരിച്ചുവരവോടെ ആ വിടവ് നികത്താനാവുമെന്നാണ് കരുതുന്നത്’- ധോണി പറഞ്ഞു.

Advertisement