എഡിറ്റര്‍
എഡിറ്റര്‍
മോദിയുടെ അമേരിക്കന്‍ പര്യടനത്തിലും അബദ്ധം; ഇത്തവണ പണി പാളിയത് രണ്ട് മാസം മുമ്പേ ഇന്ത്യയ്ക്ക് ‘സ്വതന്ത്ര്യദിനാശംസകള്‍’ നേര്‍ന്ന ട്രംപിന്റെ പ്രസ് സെക്രട്ടറിയ്ക്ക്
എഡിറ്റര്‍
Monday 26th June 2017 5:14pm

വാഷിംഗ്ടണ്‍; പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിന് മുന്നോടിയായി അമേരിക്കയില്‍ നടന്നത് അമേരിക്കയുടെ നാണം കെടുത്തുന്ന സംഭവങ്ങള്‍. വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ഷീന്‍ സ്‌പൈസറിനാണ് അമളി പറ്റിയത്. മോദിയുമായുള്ള ട്രംപിന്റെ കൂടിക്കാഴ്ച്ചയ്ക്ക് മുന്നോടിയായി നടന്ന പ്രസ് മീറ്റിലാണ് സ്‌പൈസറിന് അബദ്ധം പറ്റിയത്.

മോദിയുടെ സന്ദര്‍ശനത്തെ കുറിച്ചുള്ള മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി സ്‌പൈസര്‍ പറഞ്ഞത് ‘ ആദ്യം തന്നെ ഞാന്‍ ഇന്ത്യയിലെ ജനങ്ങള്‍ക്ക് അവരുടെ 70 ാം സ്വാതന്ത്ര്യദിനത്തിന്റെ ആശംസകള്‍ നേരുന്നു’ എന്നായിരുന്നു.


Also Read: ‘ഞങ്ങള്‍ ബീഫ് കഴിക്കും… തമിഴന്‍ ഡാ’; മലയാളിയുടെ പാത പിന്തുടര്‍ന്ന് ‘പോ മോനേ മോദി’ സ്‌റ്റൈലില്‍ ഇന്ത്യ-വിന്‍ഡീസ് മത്സരത്തിനിടെ തമിഴ് യുവാവിന്റെ പ്രതിഷേധം


മോദി മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതികളേയും ട്രംപ് ബൈ അമേരിക്കന്‍ പദ്ധതികളേയും പോത്സാഹിപ്പിക്കുന്നവരാണ്. ഇരുവരുടേയും നിലപാടുകളില്‍ ഏറെ സാമ്യമുണ്ടല്ലോ എന്നായിരുന്നു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് മറുപടി പറയുന്നതിന് മുമ്പാണ് സ്‌പൈസര്‍ ഇന്ത്യക്കാര്‍ക്ക് ഒന്നരമാസം നേരത്തെ തന്നെ സ്വാതന്ത്രദിനത്തിന്റെ ആശംസകള്‍ നേര്‍ന്നത്.

എന്നാല്‍ തനിക്കു പറ്റിയ അബദ്ധം സ്‌പൈസറിന് മനസിലായില്ലെന്നു മാത്രമല്ല, ആശാന്‍ തന്റെ പ്രസംഗം തുടരുകയും ചെയ്തു. തീവ്രവാദത്തെ ചെറുക്കല്‍, പ്രതിരോധ പങ്കാളിത്തം, ആഗോള സഹകരണം, വാണിജ്യം, ഊര്‍ജ്ജം തുടങ്ങിയ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റെ ക്ഷണം സ്വീകരിച്ച് അമേരിക്കയിലെത്തിയ നരേന്ദ്രമോദി രണ്ടു ദിവസം യു.എസ്.എയില്‍ ഉണ്ടാകും. എച്ച് വണ്‍ബി വിസയും വംശീയ കൊലപാതകങ്ങളുമൊക്കെ ചര്‍ച്ചചെയ്യപ്പെടുമെന്നാണ് കരുതപ്പെടുന്നത്.


Don’t Miss: ‘മുസ്‌ലീമല്ലേ, ബാഗിലെന്താണ് ബോംബാണോ?’ ബംഗളുവില്‍ നേരിട്ട ഞെട്ടിക്കുന്ന അനുഭവം വെളിപ്പെടുത്തി മലയാളി ജവാന്‍


തന്റെ അബദ്ധങ്ങളിലൂടെ നേരത്തേയു വാര്‍ത്തകളില്‍ നിറഞ്ഞ വ്യക്തിയാണ് സ്‌പൈസര്‍. ട്രംപിന്റെ സത്യപ്രതിജ്ഞ ചടങ്ങിന് എത്തിയത് റെക്കോര്‍ഡ് ആളുകളായിരുന്നുവെന്നായിരുന്നു അന്ന് സ്‌പൈസര്‍ പറഞ്ഞത്. പിന്നീടിത് വസ്തുതാ വിരുദ്ധമാണെന്ന് തെളിയുകയായിരുന്നു.

Advertisement