ന്യൂദല്‍ഹി: 2 ജി സ്‌പെക്ട്രം കേസിലെ പ്രത്യേക കോടതി വിധി സ്വാഗതാര്‍ഹമാണെന്ന് പ്രതിരോധമന്ത്രി എ.കെ ആന്റണി. കോണ്‍ഗ്രസിന്റെ വാദങ്ങള്‍ ശരിയായിരുന്നെന്ന് തെളിയിക്കുന്നതാണ് കോടതി വിധി.

ചിദംബരത്തിനെതിരെ വാദമുന്നയിച്ചവര്‍ മാപ്പ് പറയണമെന്ന് കേന്ദ്രമന്ത്രി അംബികാ സോണി ആവശ്യപ്പെട്ടു. എന്നാല്‍ വിധി കീഴ്‌ക്കോടതിയുടേതാണെന്നും അത് അന്തിമ വിധിയായി കാണാന്‍ കഴിയില്ലെന്നും ബി.ജെ.പി പ്രതികരിച്ചു.

കേസില്‍ മേല്‍ക്കോടതില്‍ അപ്പീല്‍ നല്‍കാന്‍ സാഹചര്യമുണ്ട്. ചിദംബരം രാജി വെയ്ക്കണമെന്ന ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ബി.ജെ.പി വ്യക്തമാക്കി. എന്നാല്‍ ചിദംബരം വിധിയെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല. പ്രധാനമന്ത്രിയുമായി അദ്ദേഹം ഫോണില്‍ സംസാരിച്ചതായി റിപ്പോര്‍ട്ടുണ്ട്.

Malayalam News

Kerala News In English