എഡിറ്റര്‍
എഡിറ്റര്‍
പ്രതിപക്ഷ നേതാവിനും മഹിളാ അസോസിയേഷനുകള്‍ക്കും നന്ദി : പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍
എഡിറ്റര്‍
Thursday 31st January 2013 1:40pm

തിരുവനന്തപുരം: സൂര്യനെല്ലി കേസില്‍ സുപ്രീം വിധിയില്‍ പ്രതീക്ഷയുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നു. കേസ് സുപ്രീം കോടതി വരെ എത്തിക്കാനും അതിനായി തങ്ങളുടെ കൂടെ നിന്ന പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനും മഹിളാ അസോസിയേഷനുകള്‍ക്കും മറ്റുള്ളവര്‍ക്കും നന്ദിയുണ്ട്.

Ads By Google

മകള്‍ക്ക് നീതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീം കോടതി വിധിയെ വിശ്വസിക്കുകയും അതില്‍ സന്തോഷിക്കുകയും ചെയ്യുന്നെന്ന് പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. ഇനി മകള്‍ക്ക് നീതി ലഭ്യമാകുമെന്ന് ഉറപ്പാണെന്നും ഹൈക്കോടതി അട്ടിമറിച്ച കേസിനെ സുപ്രീം കോടതി ചോദ്യം ചെയ്തതില്‍ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.

കേസ് വാദിക്കാനായി സര്‍ക്കാര്‍ നിയോഗിച്ച അഭിഭാഷകനില്‍ ആദ്യം ഞങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ അതില്‍ ഇപ്പോള്‍ അതിയായ വിഷമമുണ്ട്. തന്റെ മകള്‍ക്ക് രാജ്യം നീതി ഉറപ്പാക്കുമെന്നാണ് വിശ്വാസമെന്നും അവര്‍ പറഞ്ഞു.

Advertisement