Categories

എ.ആര്‍ റഹ്മാന് ഇന്ന് 46ാം പിറന്നാള്‍

AR-Rahman

ഇന്ത്യന്‍ സംഗീത ലോകത്തിലെ വിസ്മയം എ.ആര്‍ റഹ്മാന് ഇന്ന് 46ാം പിറന്നാള്‍. വലിയ ബഹളങ്ങളില്ലാതെ ചെറിയ രീതിയിലാണ് റഹ്മാന്റെ പിറന്നാളാഘോഷം.

1992 ല്‍ പുറത്തിറങ്ങിയ റോജ എന്ന ചിത്രത്തിലെ ഗാനങ്ങളിലൂടെയാണ് എ.ആര്‍ റഹ്മാന്‍ എന്ന സംഗീത രാജാവിന്റെ ഉയര്‍ച്ച. പിന്നീട് റഹ്മാന്‍ കരവിരുതില്‍ വിരിഞ്ഞ മാസ്മരിക സംഗീതങ്ങളായിരുന്നു ആരാധകര്‍ കേട്ടത്.

സ്ലം ഡോഗ് മില്യനയര്‍ എന്ന ചിത്രത്തിലെ സംഗീതത്തിലൂടെ എ.ആര്‍ റഹ്മാന്റെ സംഗീത മികവ് ലോകവും അംഗീകരിച്ചു. ഇന്ത്യന്‍ ക്ലാസിക് സംഗീതത്തിന് ലോകം നല്‍കിയ അംഗീകാരമായിരുന്നു എ.ആര്‍ റഹ്മാന് ലഭിച്ച ഓസ്‌കാര്‍.

23 ാമത്തെ വയസ്സിലാണ് ദിലീപ് കുമാര്‍ എന്ന യുവാവ് എ.ആര്‍ റഹ്മാനാകുന്നത്. സംഗീതം കൊണ്ട് രാജ്യത്തിനകത്തും പുറത്തും ആരാധകരെ സൃഷ്ടിച്ച എ.ആര്‍ റഹ്മാനെ  രാജ്യം പദ്മഭൂഷണ്‍ നല്‍കി ആദരിച്ചിട്ടുണ്ട്.

Tagged with:


മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില