എഡിറ്റര്‍
എഡിറ്റര്‍
സന്തോഷമാഗ്രഹിക്കുന്ന സ്ത്രീകള്‍
എഡിറ്റര്‍
Saturday 26th May 2012 1:32pm

സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ആഗ്രഹിക്കുന്നത് എന്തെന്ന് ചോദിച്ചാല്‍ അതിന് ഒരു മറുപടി മാത്രമേ പറയാനുളളൂ സന്തോഷം. ഓരോ സ്ത്രീകളും മറ്റെന്തിനേക്കാള്‍ വിലകല്‍പ്പിക്കുന്നത് മാനസിക സന്തോഷത്തിനാണ്.

ജോലിയേക്കാളും പണത്തിനേക്കാളും മുന്‍തൂക്കം സന്തോഷത്തിനാണെന്നാണ് സ്ത്രീകള്‍ക്ക് പറയാനുള്ളത്. സന്തോഷകരമായ ജീവിതത്തിന് പണം വേണമെന്നും ജോലി വേണമെന്നും സ്ത്രീകള്‍ ആഗ്രഹിക്കുന്നു.

എന്നാല്‍ പുരുഷന്‍മാരെ അപേക്ഷിച്ച് ജോലി സ്ഥലങ്ങളില്‍ കുറച്ച് സമയം മാത്രമേ സ്ത്രീകള്‍ ചെലവഴിക്കുന്നുള്ളു. എന്നാല്‍ സ്ത്രീകളെക്കാള്‍ ശബളം വാങ്ങുന്നവരാണ് പുരുഷന്‍മാര്‍.

പുരുഷന്‍മാരെ അപേക്ഷിച്ച് വിദ്യാഭ്യാസം കൂടുതല്‍ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നവരാണ് അവര്‍. അതുപോലെ തന്നെ പുരുഷന്‍മാരെക്കാള്‍ സന്തോഷവും സമാധാനവും ജീവിതത്തില്‍ ഉണ്ടാകണമെന്ന് കരുതുന്നത് സ്ത്രീകള്‍ തന്നെയാണ്.

ജോലിയുടെ കാര്യം നോക്കുകയാണെങ്കില്‍ പുരുഷന്‍മാരേക്കാള്‍ ജോലി ചെയ്യുന്നത് സ്ത്രീകള്‍ തന്നെയാണെന്ന് പറയേണ്ടി വരും. ഓഫീസ് ജോലി കഴിഞ്ഞുവരുന്ന പല പുരുഷന്‍മാര്‍ക്കും വീട്ടില്‍ ജോലിയില്ല. എന്നാല്‍ സ്ത്രീകളുടെ അവസ്ഥ അങ്ങനെയല്ല. അവര്‍ ഓഫീസിലും വീട്ടിലും ഒരു പോലെ തന്നെ അധ്വാനിക്കുന്നവരാണ്.

ബെറ്റര്‍ ലൈഫ് ഇന്റക്‌സ് പ്രകാരം ലോകത്തെ സന്തോഷവാന്‍മാരായ ആളുകള്‍ കൂടുതല്‍ താമസിക്കുന്നത് ഓസ്‌ട്രേലിയയിലാണെന്നാണ് കണക്ക്. അതില്‍ തന്നെ സന്തോഷവതികളാണ് ഏറെയും .എന്നാല്‍ പുരുഷന്‍മാര്‍ക്കൊപ്പം തന്നെ തങ്ങള്‍ക്കും സ്ഥാനം വേണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇവര്‍. എന്നാല്‍ ഇത് ഒരു തരം കോംപ്ലക്‌സ് ആണെന്നാണ് നിരീക്ഷകര്‍ പറയുന്നത്.

Advertisement