എഡിറ്റര്‍
എഡിറ്റര്‍
മാരകമായ ഹാന്റാ വൈറസ് കേരളത്തില്‍: ആദ്യമരണം സ്ഥിരീകരിച്ചു
എഡിറ്റര്‍
Thursday 30th January 2014 11:55am

rat

തിരുവനന്തപുരം: മാരകമായ ഹാന്റാ വൈറസ് രോഗം ബാധിച്ചുള്ള കേരളത്തിലെ ആദ്യമരണം തിരുവനന്തപുരത്ത് സ്ഥിരീകരിച്ചു.

ടാപ്പിങ് തൊഴിലാളിയായ പാലോട് ഇളവട്ടം സ്വദേശി മധു(43)വാണ് മരിച്ചത്.

രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്ററില്‍ ആണ് ഹാന്റാ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതാദ്യമായാണ് കേരളത്തില്‍ ഹാന്റാ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്.

എലികളുടെ വിസര്‍ജ്യത്തില്‍നിന്ന് വായുവിലൂടെ പടര്‍ന്നാണ് വൈറസ് രോഗബാധയുണ്ടാകുന്നത്. ശ്വസനത്തിലൂടെ പടരാനാണ് കൂടുതല്‍ സാധ്യത. രക്തപരിശോധനയിലൂടെ രോഗനിര്‍ണ്ണയം നടത്താം.

ശ്വാസകോശത്തെയും വൃക്കകളെയുമാണ് രോഗം ബാധിക്കുക.

പനി, ശരീര വേദന എന്നിങ്ങനെ എലിപ്പനിയുടെ ലക്ഷണങ്ങളാണ് പ്രധാനമായും ഉണ്ടാകുക. മനുഷ്യരില്‍നിന്ന് മനുഷ്യരിലേയ്ക്ക് രോഗം പകരില്ലെന്നും വിദഗ്ധര്‍ പറയുന്നു.

ആന്ധ്രപ്രദേശ്, തമിഴ്‌നാട് തുടങ്ങി പല സംസ്ഥാനങ്ങളിലും ഈ വൈറസ് നേരത്തെ തന്നെ നിരവധി ജീവനുകള്‍ കവര്‍ന്നിട്ടുണ്ട്. ഫ്‌ളൂ, ഡെങ്കിപ്പനി, എലിപ്പനി എന്നിവരുടെ ലക്ഷണങ്ങളോടെയാവാം ഈ രോഗം പ്രത്യക്ഷപ്പെടുന്നത്.

മാലിന്യ നീക്കം നിലച്ച സാഹചര്യത്തിലും ആരോഗ്യ പ്രശ്‌നങ്ങള്‍ നില നില്‍ക്കുന്ന സാഹചര്യത്തിലും തിരുവനന്തപുരം നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

അന്യസംസ്ഥാനത്തുനിന്നുവന്ന ഒരു മലയാളി വിദ്യാര്‍ഥിക്ക് ഈ ഹാന്റാ വൈറസ്പനി കണ്ടെത്തിയെന്ന് അടുത്തകാലത്ത് റിപ്പോര്‍ട്ടുണ്ടായിരുന്നു.

Advertisement