എഡിറ്റര്‍
എഡിറ്റര്‍
ഹന്‍സികയുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു
എഡിറ്റര്‍
Tuesday 20th November 2012 5:19pm

തെന്നിന്ത്യന്‍ താരം ഹന്‍സികയ്ക്കും ഹാക്കര്‍മാരില്‍ നിന്നും രക്ഷയില്ല. താരത്തിന്റെ ട്വിറ്റര്‍ അക്കൗണ്ടിലേക്ക് കഴിഞ്ഞ ഞായറാഴ്ച്ചയാണ് ഹാക്കര്‍മാര്‍ നുഴഞ്ഞുകയറിയത്. എന്നാല്‍ ഹാക്കര്‍മാരില്‍ നിന്ന് രക്ഷപ്പെട്ടെന്നും താരം പറയുന്നു.

Ads By Google

ട്വിറ്ററിലൂടെ തന്നെയാണ് ഹന്‍സിക തന്റെ അക്കൗണ്ട് ഹാക്ക് ചെയ്ത വിവരം ആരാധകരെ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രി തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്‌തെന്നും എന്നാല്‍ കുറച്ച് മണിക്കൂറിനുള്ളില്‍ തന്നെ തനിക്കത് നിയന്ത്രിക്കാന്‍ പറ്റിയെന്നും ഹന്‍സിക ട്വിറ്ററില്‍ കുറിച്ചു.

രണ്ട് വര്‍ഷം മുമ്പ് ഹന്‍സികയുടെ ഫേസ്ബുക്ക് അക്കൗണ്ടും ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അന്ന് അക്കൗണ്ടില്‍ നുഴഞ്ഞുകയറിയ വിരുതന്മാര്‍ അക്കൗണ്ടില്‍ കയറുകമാത്രമല്ല, പാസ്‌വേര്‍ഡ് പോലും മാറ്റിയിരുന്നു.

തെന്നിന്ത്യയിലെ ഹോട്ട് താരമാണ് ഹന്‍സിക. ആരാധന മൂത്ത ആരാധകര്‍ ഇവര്‍ക്കുവേണ്ടി അമ്പലം പോലും പണിയാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ ആരാധന അത്രത്തോളം വേണ്ടെന്ന നിലപാടിലായിരുന്നു ഹന്‍സിക.

Advertisement