എഡിറ്റര്‍
എഡിറ്റര്‍
അങ്ങനെ ഹന്‍സിക ലുങ്കിയും അണിഞ്ഞു
എഡിറ്റര്‍
Monday 20th January 2014 12:07am

hansika

അങ്ങനെ തെന്നിന്ത്യന്‍ സുന്ദരി ഹന്‍സിക ലുങ്കിയും അണിഞ്ഞു. മാന്‍ കരാട്ടെ എന്ന ചിത്രത്തിലെ പാട്ടിന് വേണ്ടിയാണ് താരം ലുങ്കി ധരിച്ചത്.

സ്വതവേ തണുപ്പുള്ള ചണ്ഡീഗഡില്‍ അന്തരീക്ഷ താപനില സീറോ ഡിഗ്രിയിലായിരുന്നു പാട്ടിന്റെ ചിത്രീകരണം.

തണുപ്പ് കൂടിയ സാഹചര്യത്തില്‍ ലുങ്കിയില്‍ ഏറെ പണിപ്പെട്ടാണ് ഹന്‍സിക ചിത്രീകരണം പൂര്‍ത്തിയാക്കിയതെന്നാണ് സിനിമയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.

എ.ആര്‍ മുരുകദാസ് തിരക്കഥയും തിരുകുമരന്‍ സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ നൃത്ത സംവിധായിക ബൃന്ദയാണ്. ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായകന്‍.

Advertisement