എഡിറ്റര്‍
എഡിറ്റര്‍
ഹന്‍സികക്കും മൊബൈല്‍ വേണ്ടേ?
എഡിറ്റര്‍
Tuesday 25th March 2014 11:51pm

hansika

മലയാളത്തിലെ ന്യൂജനറേഷന്‍ താരങ്ങളായ നിവിന്‍ പോളിയും ആസിഫ് അലിയും ഫോണ്‍കാളുകള്‍ അറ്റന്‍ഡ് ചെയ്യുന്നില്ലെന്നായിരുന്നു ആരോപണമുയര്‍ന്നിരുന്നത്.

എന്നാലിതാ ഫോണ്‍ ഉപയോഗം തന്നെ വേണ്ടെന്ന് വച്ചിരിക്കുകയാണ് തമിഴകത്തെ ഒരു താരം.

കോളിവുഡ് സുന്ദരി ഹന്‍സികയാണ് മൊബൈല്‍ ഉപയോഗം നിര്‍ത്തിയിരിക്കുന്നത്.  മൊബൈല്‍ ഫോണ്‍ ശല്യമായി  തുടങ്ങിയതുകൊണ്ടാണത്രേ
താരം മൊബൈല്‍ വേണ്ടെന്ന് വച്ചിരിക്കുന്നത്.

ഇപ്പോള്‍ ഷൂട്ടിങിന് വരുമ്പോഴും ഹന്‍സിക മൊബൈല്‍ കൊണ്ടുവരാറില്ലെന്നാണ് കേള്‍ക്കുന്നത്.

എന്നാല്‍ തമിഴകത്തെ യൂത്ത്സ്റ്റാര്‍ ചിലമ്പരശനുമായി പിണങ്ങിയതുകൊണ്ടാണ് ഹന്‍സിക മൊബൈല്‍ ഉപയോഗം നിര്‍ത്തിയതെന്നും കേള്‍ക്കുന്നുണ്ട്.

കഴിഞ്ഞ മാസമാണ് ഹന്‍സികയുമായുള്ള പ്രണയബന്ധം അവസാനിപ്പിച്ച കാര്യം ചിമ്പു തന്റെ മൈക്രോബ്ലോഗിംഗ് പേജ് വഴി വ്യക്തമാക്കിയത്.

തമിഴിലും തെലുങ്കിലുമായി പത്തിലധികം ചിത്രങ്ങള്‍ ചെയ്യുന്നതിന്റെ തിരക്കിലാണിപ്പോള്‍ ഹന്‍സിക. ശിവകാര്‍ത്തികേയന്‍ നായകനായ മാന്‍ കരാട്ടെയാണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രം.

Advertisement