എഡിറ്റര്‍
എഡിറ്റര്‍
ധനുഷിന് നല്‍കാന്‍ ഹന്‍സികയ്ക്ക് ഡേറ്റ് ഇല്ല
എഡിറ്റര്‍
Monday 25th February 2013 8:56am

ഹന്‍സികയും ധനുഷും ഒന്നിക്കുന്ന ചിത്രം ഉടന്‍ പ്രതീക്ഷാമെന്ന വാര്‍ത്തകള്‍ അടുത്തിടെയായി കോളിവുഡില്‍ കേട്ടിരുന്നു. എന്നാല്‍ ഇനി അത് നടക്കില്ലെന്നാണ് അറിയുന്നത്.

Ads By Google

ഹന്‍സികയുടെ ഡേറ്റ് തന്നെയാണ് പ്രശ്‌നം. ധനുഷുമായി ഹന്‍സികയുടെ ആദ്യ തമിഴ് ചിത്രം മാപ്പിളൈ ബോക്‌സ് ഓഫീസില്‍ കാര്യമായ ചലനം ഉണ്ടാക്കിയിരുന്നില്ല. അതിന് ശേഷം വേലായുധത്തിലൂടെയും ഒരു കല്‍ ഒരു കണ്ണാടി എന്നീ ചിത്രങ്ങളിലൂടെയെല്ലാം ഹന്‍സിക തമിഴില്‍ മികച്ച അഭിപ്രായം നേടി.

ഇപ്പോള്‍ തമിഴില്‍ കാര്‍ത്തിയുമൊന്നിച്ചുള്ള ബിരിയാണി, ആര്യയ്‌ക്കൊപ്പമുള്ള സേട്ടായി, സൂര്യയ്‌ക്കൊപ്പം സിംഗം 2 എന്നീ ചിത്രങ്ങളുടെ തിരക്കിലാണ് ഹന്‍സിക. ഇതിന് പുറമെ സിംബുവുമായി 2 ചിത്രത്തിലും താരം കരാര്‍ ഉറപ്പിച്ചെന്നാണ് കേള്‍ക്കുന്നത്.

ഇതിനിടയില്‍ ധനുഷിന് കൂടി നല്‍കാന്‍ ഡേറ്റ് ഇല്ലെന്നാണ് താരം പറയുന്നത്. എങ്കിലും ഹന്‍സികയ്‌ക്കൊപ്പം അഭിനയിക്കാനായി ധനുഷ്  ഇനിയും കാത്തിരിക്കുമെന്നാണ് കോളിവുഡില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍.

Advertisement