പ്രഭുദേവ സംവിധാനം ചിത്രത്തില്‍ ഹന്‍സിക നായികയാവുന്നു. പ്രഭുദേവയുടെ പുതിയ ചിത്രം എങ്കെയും കാതല്‍ എന്ന സിനിമയിലാണ് ഹന്‍സിക നായികയാവുന്നത്.

ജയം രവിയാണ് നായകന്‍. പേരാണ്‍മെയുടെ വിജയത്തിന് ശേഷം ജയംരവി അഭിനയിക്കുന്ന ചിത്രം കൂടിയാണ് എങ്കെയും കാതല്‍. ഒരു പ്രണയകഥയാണിത്.

അമീര്‍ സംവിധാനം ചെയ്യുന്ന ആദിഭഗവാനാണ് ജയംരവിയുടെ മറ്റൊരു പ്രോജക്ട്. വളരെ വ്യത്യസ്തമായ പ്രമേയവും ട്രീറ്റ്‌മെന്റുമാണ് ചിത്രത്തിന്റേതെന്നാണ് വിവരം. ഹിന്ദിയില്‍ നിന്നും തെലുങ്കിലെത്തിയ നീതുചന്ദ്രയാണ് ഈ ചിത്രത്തില്‍ ജയംരവിയുടെ നായിക. തമിഴകത്ത് ഉയര്‍ച്ചയിലേക്കുപോകുന്ന കരിയര്‍ ഗ്രാഫാണ് രവിയുടേതെന്നാണ് സിനിമാ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നത്.