ഹന്‍സിക ഈ വര്‍ഷം തിരക്കിലാണ്. കോളിവുഡില്‍ നിന്നും ഈ താരസുന്ദരിയെ തേടിയെത്തിയിരിക്കുന്നത് ആറു ചിത്രങ്ങളാണ്. 2013 തിരക്കേറിയ വര്‍ഷമാണ് ഹന്‍സികയെ സംബന്ധിച്ചിടത്തോളം. പ്രമുഖ സംവിധായകരുടെ ആറു സിനിമകളിലാണ് ഈ താരം വേഷമണിയുന്നത്.

Ads By Google

പുതിയ സിനിമ സെറ്റുകളെല്ലാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലാണെന്നതാണ് യാത്രകളെ നെഞ്ചോട് ചേര്‍ക്കുന്ന ഹന്‍സികയെ ത്രസിപ്പിക്കുന്നത്.

സെറ്റൈ, വാളു, വേട്ടൈ മന്നന്‍, സിങ്കം 2 , ബിരിയാണി, തീയ വേളൈ സെയ്യും കുമരു എന്നീ സിനിമകളാണ് തന്നെ ഈ വര്‍ഷം തമിഴില്‍ നിന്ന് തേടിയെത്തിയിട്ടുള്ളതെന്ന് ഹന്‍സിക അടുത്തിടെ അഭിമുഖത്തില്‍ വ്യക്തമാക്കി.

ഞാന്‍ യാത്രകളേറെ ഇഷ്ടപ്പെടുന്നു  ഈ ലോകം മുഴുവന്‍കാണാന്‍ ആഗ്രഹിക്കുന്നു, എന്റെ പ്രൊഫഷന്‍ എനിക്ക് ഇതിനായുള്ള അവസരമാണ് തരുന്നത്. വിവിധ രാജ്യങ്ങളിലാണ് ഓരോ സിനിമകളുടെയും ചിത്രീകരണം നടക്കുക .ഇത് വിവിധ തരത്തിലുള്ള ജനവിഭാഗങ്ങളെ പരിചയപ്പെടാന്‍ അവസരം തരുന്നുവെന്നും നടി അഭിപ്രായപ്പെട്ടു.

ഇവിടങ്ങളില്‍ നിന്നും ധാരാളം ഫോട്ടോ എടുക്കുന്നതും ഓര്‍മകളില്‍ സൂക്ഷിക്കുന്നതും മുമ്പേ എനിക്കിഷ്ടമാണ്. ഇത് എന്റെ ജീവിതത്തിലുടനീളം തുടരും. ഞാന്‍ അനുഗ്രഹീതയാണെന്നും ഹന്‍സിക പറഞ്ഞു. എനിക്ക് യൂറോപ്യന്‍ രാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ ധാരാളം അവസരങ്ങള്‍ കിട്ടിയിട്ടുണ്ട് .

യാത്രകള്‍ യാഥാര്‍ത്ഥ്യങ്ങളുമായി ഭാവനയെ ക്രമീകരിക്കാന്‍ ഉപയോഗിക്കണമെന്നും, നമ്മള്‍ ഒരാളെ പറ്റി ചിന്തിക്കുന്നതിനേക്കാള്‍ നല്ലത് അവര്‍ എങ്ങിനെയാണ് അവരെകാണുന്നത്  അങ്ങിനെ ചിന്തിക്കുന്നതല്ലേയെന്നുമുള്ള ഇംഗ്ലീഷ് സാഹിത്യകാരന്‍ സാമുവല്‍ ജോണ്‍സണ്‍ന്റെ വാക്കുകളെ ഹന്‍സിക ഉദ്ധരിച്ചു.

ഞാന്‍ എന്റെ ജീവിതം ലോകത്തില്‍ മറ്റൊന്നിനും വേണ്ടി വില്‍ക്കുകയില്ലെന്നും എനിക്ക് ഒരുപാട് ദൂരം പോകാനുണ്ട്, ഒരുപാട് ചിന്തിക്കാനും കാണാനുമുണ്ടെന്നും ഈ ഇരുപത്തിയൊന്നുകാരി സന്തോഷത്തോടെ പറയുന്നു.