എഡിറ്റര്‍
എഡിറ്റര്‍
ഡെല്ലി ബെല്ലിയുടെ റീമേക്കില്‍ ഹന്‍സിക
എഡിറ്റര്‍
Thursday 29th March 2012 8:10pm

കോളിവുഡിലിപ്പോള്‍ ഹന്‍സികയ്ക്ക് വലിയ ഡിമാന്റാണ്.  എല്ലാ സംവിധായകന്‍മാരും നടിക്ക് പിന്നാലെയാണെന്നാണ് കോടമ്പക്കത്തുനിന്നുള്ള റിപ്പോര്‍ട്ട്. ബോളിവുഡ് ബ്ലോക്ക്ബസ്റ്റര്‍ ഡല്ലി ബെല്ലിയുടെ റീമേക്കില്‍ ഹന്‍സികയെ നായികയാക്കാനുള്ള ശ്രമമുണ്ടെന്നാണ് പുതിയ വാര്‍ത്ത. ആര്യയാണ് ചിത്രത്തില്‍ നായകനാകുന്നത്.

കണ്ണന്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ ആര്യ വന്‍തുക ആവശ്യപ്പെട്ടെന്ന് റൂമറുകളുണ്ടായിരുന്നു. എന്നാല്‍ പിന്നീട് ചര്‍ച്ചകള്‍ക്കുശേഷം ചിത്രത്തില്‍ അഭിനയിക്കാന്‍ ആര്യസമ്മതം മൂളിയെന്നാണറിയുന്നത്.

സന്താനവും പ്രേംഗി അമരനും ആര്യയ്‌ക്കൊപ്പം ചിത്രത്തിലുണ്ടാവും. യുവനടി അഞ്ജലിയും ഇതിലുണ്ട്. ഡെല്ലി ബെല്ലിയുടെ പുതിയ സ്‌ക്രിപ്റ്റ് തന്നെ കാണിച്ചെന്നും ചിത്രത്തിന്റെ ഭാഗമാകുന്നതിനെക്കുറിച്ച് ആലോചന നടക്കുന്നുണ്ടെന്നു ഹന്‍സിക സ്ഥിരീകരിച്ചു.

ചിത്രത്തിന്റെ ഒറിജിനല്‍ താന്‍ കണ്ടിട്ടുണ്ടെന്നും അതില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് തമിഴ് പതിപ്പിന്റെ സ്‌ക്രിപ്റ്റ് തയ്യാറാക്കിയിട്ടുള്ളതെന്നും ഹന്‍സിക വ്യക്തമാക്കി.

Advertisement