Categories

ഗ്ലാസ്‌ഗോ; നഷ്ടപരിഹാരത്തിനായി ഹനീഫ ആസ്‌ത്രേലിയയിലേക്ക്

മെല്‍ബണ്‍: ഭീകരബന്ധം ആരോപിക്കപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫ് നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഓസ്‌ട്രേലിയയോട് ചര്‍ച്ചകള്‍ക്കൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.

ഇതിനായി   ഹനീഫും ഭാര്യ ഫിര്‍ദോസും മൂന്നുവയസ്സുള്ള മകള്‍ ഹനിയയും ഡിസംബറില്‍ ബ്രിസ്‌ബെയ്‌നില്‍ എത്തും. നഷ്ടപരിഹാരം ലഭിക്കുന്നതിനുള്ള അവസാന നടപടികള്‍ ഈ സന്ദര്‍ശനത്തില്‍ എടുക്കം- ‘ദ ആസ്‌ട്രേലിയന്‍’ റിപ്പോര്‍ട്ട് ചെയ്യുന്നു. കൂടാതെ സ്ഥിരമായി ആസ്‌ത്രേലിയയില്‍ താമസിക്കാനുള്ള താല്‍പര്യവും ഹനീഫ് പ്രകടിപ്പിച്ചിട്ടുണ്ട.ഇയാള്‍ ഇപ്പോള്‍ ദുബായിയില്‍ ജനറല്‍ പ്രാക്ടീഷണറായി ജോലിചെയ്യുകയാണ്.

2007 ജൂലൈയിലാണ് ഹനീഫിനെ ഭീകരബന്ധം ആരോപിച്ച് 12 ദിവസം കസ്റ്റഡിയില്‍ വിട്ടത്. ബ്രിട്ടനില്‍ ആ വര്‍ഷം നടന്ന തീവ്രവാദാക്രമണത്തിനു പിന്നിലുണ്ടായിരുന്ന സംഘടനയുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. ഇന്തയിലേക്ക് മടങ്ങിവരുമ്പോള്‍ ബ്രിസ്ബണ്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.

ഡിസംബര്‍ 20,21 തീയ്യതികളില്‍ ജഡ്ജി ടോണി ഫിറ്റ്‌സ്‌ഗെര്‍ലാന്റിന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.