Categories

ഗ്ലാസ്‌കോ: ഡോക്ടര്‍ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് റിപ്പോര്‍ട്ട്

മെല്‍ബണ്‍: ഭീകരബന്ധം ആരോപിക്കപ്പെട്ട ഇന്ത്യന്‍ ഡോക്ടര്‍ മുഹമ്മദ് ഹനീഫിന് ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതായി റിപ്പോര്‍ട്ട്.

നഷ്ടപരിഹാരത്തിനായുള്ള നടപടികള്‍ പൂര്‍ത്തിയായതായെന്ന് ഹനീഫ് പറഞ്ഞതായി ഓസ്‌ട്രേലിയയിലെ ഒരു പ്രമുഖ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ കാര്യത്തിലുള്ള കോടതി നടപടികളെല്ലാം പൂര്‍ത്തിയായി. മുഹമ്മദിന്റെ വിസ പുനസ്ഥാപിക്കുകയും ചെയ്തതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

എനിക്ക് സന്തോഷവും ആശ്വാസവുമാണ് തോന്നുന്നത്. ഈ പ്രശ്‌നം ഇങ്ങനെ പരിഹരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഡോ. മുഹമ്മദ് ഹനീഫ് പറയുന്നു.

മധ്യസ്ഥ ചര്‍ച്ചകളില്‍ നഷ്ടപരിഹാരം നല്‍കുമെന്നുറപ്പു പറഞ്ഞതായ ഡോക്ടറുടെ അഭിഭാഷകന്‍ റോഡ് ഹോഡ്ഗ്‌സണ്‍ പറഞ്ഞതായും റിപ്പോര്‍ട്ടിലുണ്ട്.

2007 ജൂലൈയിലാണ് ഹനീഫിനെ ഭീകരബന്ധം ആരോപിച്ച് 12 ദിവസം കസ്റ്റഡിയില്‍ വിട്ടത്. ബ്രിട്ടനില്‍ ആ വര്‍ഷം നടന്ന തീവ്രവാദാക്രമണത്തിനു പിന്നിലുണ്ടായിരുന്ന സംഘടനയുമായി ബന്ധം ആരോപിച്ചായിരുന്നു അറസ്റ്റ്. ഇന്തയിലേക്ക് മടങ്ങിവരുമ്പോള്‍ ബ്രിസ്ബണ്‍ എയര്‍പോര്‍ട്ടില്‍ വച്ചായിരുന്നു സംഭവം.

ഡിസംബര്‍ 20,21 തീയ്യതികളില്‍ ജഡ്ജി ടോണി ഫിറ്റ്‌സ്‌ഗെര്‍ലാന്റിന്റെ സാന്നിധ്യത്തില്‍ മധ്യസ്ഥ ചര്‍ച്ച നടക്കും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന