Administrator
Administrator
വികലാംഗനായ വോട്ടറെ അപമാനിച്ച സംഭവം;പ്രിസൈഡിംഗ് ഓഫീസര്‍ മാപ്പു പറഞ്ഞു
Administrator
Thursday 14th April 2011 11:25am

handicaped voter antony harrased in electionകൊച്ചി: വോട്ടുചെയ്യാനെത്തിയ വികലാംഗനെ അപമാനിച്ച സംഭവത്തില്‍ പ്രിസൈഡിംഗ് ഓഫീസര്‍ മാപ്പുപറഞ്ഞു. മാനദണ്ഡങ്ങളെക്കുറിച്ച് സംശയമുണ്ടായതും ജോലിയിലെ സമ്മര്‍ദ്ദവുമാണ് ഇത്തരമൊരു നീക്കത്തിലേക്ക് നയിച്ചതെന്ന് പ്രിസൈഡിംഗ് ഓഫീസര്‍ വ്യക്തമാക്കി.

നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനെത്തിയ കോട്ടയം കണമല സ്വദേശി ഇലവുങ്കല്‍ ആന്റണിക്കാണ് ഈ ദുര്യോഗമുണ്ടായത്. വലതുകൈയ്യിലെ ചൂണ്ടുവിരലിനൊപ്പം അറ്റുപോയ ഇടതുകൈമുട്ടിലും മഷിപുരട്ടിയ ശേഷം മാത്രമാണ് ആന്റണിയെ വോട്ടുചെയ്യാന്‍ അനുവദിച്ചത്.

ബൂത്തിലെ ഉദ്യോഗസ്ഥര്‍ ആന്റണിയുടെ വലതുകൈയ്യിലെ ചൂണ്ടുവിരലില്‍ മഷി പുരട്ടിയപ്പോഴേക്കും പ്രിസൈഡിംഗ് ഓഫീസര്‍ ഇടപെടുകയായിരുന്നു. മുറിഞ്ഞുപോയ ഇടതുകൈമുട്ടിനും മഷിപുരട്ടണമെന്ന് ഓഫീസര്‍ ശഠിച്ചു. തുടര്‍ന്ന് ഇതിന് വഴങ്ങിയ ശേഷമാണ് ആന്റണിക്ക് വോട്ടു രേഖപ്പെടുത്താന്‍ സാധിച്ചത്.

സംഭവത്തില്‍ തിരഞ്ഞെടുപ്പ് നിരീക്ഷകനും റിട്ടേണിംഗ് ഓഫീസര്‍ക്കും ആന്റണി പരാതി നല്‍കിയിരുന്നു. തുടര്‍ന്നാണ് പ്രിസൈഡിംഗ് ഓഫീസര്‍ ആന്റണിയോട് മാപ്പപേക്ഷിച്ചത്. 1988ല്‍ അപകടത്തെ തുടര്‍ന്നാണ് വൈദ്യുതിബോര്‍ഡില്‍ ഓവര്‍സിയറായ ആന്റണിയുടെ ഇടതുകൈ മുട്ടിനുതാഴെവച്ച് മുറിച്ചുമാറ്റിയത്. തുടര്‍ന്ന് എല്ലാ തിരഞ്ഞെടുപ്പിലും വലതുകൈയ്യിലെ ചൂണ്ടുവിരലില്‍ മഷി പതിപ്പിച്ചാണ് ആന്റണി വോട്ടുചെയ്തത്.

Advertisement