എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീ സുരക്ഷക്കായി ‘നിര്‍ഭീക്’ എന്ന പേരില്‍ ഭാരം കുറഞ്ഞ തോക്ക്
എഡിറ്റര്‍
Tuesday 14th January 2014 6:12pm

handgun

  കാണ്‍പൂര്‍: ദല്‍ഹി കൂട്ടബലാത്സംഗത്തിന് ഒരു വര്‍ഷം പൂര്‍ത്തിയാകവേ നിര്‍ഭയയോടുള്ള ആദര സൂചകമായി സ്ത്രീ സുരക്ഷക്കായി തോക്ക് ആവിഷ്‌കരിച്ചു. കനം കുറഞ്ഞ തോക്കിന് നല്‍കിയിരിക്കുന്ന പേര് നിര്‍ഭീക് എന്നാണ്.

കാന്‍പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഓര്‍ഡിനന്‍സ് ഫാക്ടറിയാണ് തോക്കിന് രൂപം നല്‍കിയത്. 122,360 രൂപ വിലമതിക്കുന്ന സിക്‌സ് ഷോട്ട് ഗണ്‍ തോക്കിന് ഇതിനകം തന്നെ 20ല്‍പ്പരം ഓര്‍ഡറുകളാണ് വന്നിരിക്കുന്നത്.

തോക്കിന് വളരെ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും 80 ശതമാനത്തിലധികവും സ്ത്രീകളാണ് ബുക്ക് ചെയ്യുന്നതെന്നും ഐ.ഒ.എഫിന്റെ ജനറല്‍ മാനേജര്‍ അബ്ദുള്‍ ഹമീദ് അറിയിച്ചു.

സ്ത്രീകള്‍ക്ക് പേഴ്‌സിലോ ബാഗിലോ സൂക്ഷിക്കാവുന്ന വിധത്തില്‍ നിര്‍മ്മിച്ചിരിക്കുന്ന തോക്ക് ഫെബ്രുവരി അവസാനം മുതല്‍ ലഭ്യമാക്കുമെന്നും അബ്ദുള്‍ ഹമീദ് പറഞ്ഞു.

ഡിസംബര്‍ 2012ന് ക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ട ദല്‍ഹി പെണ്‍കുട്ടിയോടുള്ള ആദരസൂചകമായി നിര്‍മ്മിച്ചിരിക്കുന്ന തോക്കിന്  ഭയമില്ലാത്ത എന്നര്‍ത്ഥം വരുന്ന നിര്‍ഭീക് എന്ന പേരാണ് നല്‍കിയിരിക്കുന്നത്.

ദല്‍ഹി കൂട്ടബലാത്സംഗത്തിന് ശേഷം സ്ത്രീകള്‍ക്ക് കൈകാര്യം ചെയ്യാവുന്ന വിധം ഭാരം കുറഞ്ഞ തോക്ക് നിര്‍മ്മിക്കുന്നതിന്റെ തിരക്കിലായിരുന്നു ഫാക്ടറിയിലെ ഗവേഷകര്‍.

Advertisement