Categories

കൈ­വെ­ട്ടു­കേ­സ്: വി­ചാ­ര­ണ പ്ര­ത്യേക കോ­ട­തി­യി­ല്‍

കൊച്ചി: തൊ­ടുപു­ഴ ന്യൂ­മാന്‍­കോ­ളേ­ജ് അ­ധ്യാ­പക­ന്റെ കൈ­വെ­ട്ടി­യ കേ­സി­ന്റെ വി­ചാരണ പ്ര­ത്യേക കോ­ട­തി­യി­ലാ­യി­രിക്കും ന­ട­ക്കു­ക­യെ­ന്ന് അ­ന്വേ­ഷ­ണ­സം­ഘം വ്യ­ക്ത­മാ­ക്കി. കേ­സ് എന്‍ ഐ എ­ക്ക് ഏ­റ്റെ­ടു­ക്കാ­വു­ന്ന ‘ ഷെ­ഡ്യൂള്‍­ഡ് കു­റ്റ­കൃ­ത്യ­ങ്ങ­ളുടെ ‘ പ­ട്ടി­ക­യി­ലാ­ണ് കേ­സ് ഉള്‍­പ്പെ­ടു­ത്തി­യി­രി­ക്കു­ന്ന­തെന്നും എ­സ് പി ഉ­ണ്ണിരാ­ജ അ­റി­യി­ച്ചു.

കേ­ന്ദ്ര­സര്‍­ക്കാര്‍ അ­നുമ­തി ല­ഭി­ച്ചാല്‍ കേ­സ് എന്‍ ഐ എ­ക്ക് ഏ­റ്റെ­ടു­ക്കാം. പോ­പ്പു­ലര്‍­ഫ്ര­ണ്ടി­നെ­ക്കു­റിച്ചും അ­നു­ബ­ന്ധ­സം­ഘ­ട­ന­ക­ളെ­ക്കു­റി­ച്ചു­മു­ള്ള അ­ന്വേഷ­ണം തു­ട­രു­ക­യാണ്. കൈ­വെ­ട്ടു­കേ­സു­മാ­യി ബ­ന്ധ­പ്പെ­ട്ട് അ­റ­സ്റ്റിലാ­യ ജ­മാല്‍ ഒ­ളി­വില്‍ ക­ഴി­ഞ്ഞി­രുന്ന­ത് ക­ന്യാ­കു­മാ­രി­യി­ലാ­ണെന്നും ഉ­ണ്ണിരാ­ജ വ്യ­ക്ത­മാ­ക്കി.

കൈ­വെ­ട്ടു­കേ­സ് ഏ­റ്റെ­ടു­ക്കാന്‍ ഉ­ദ്ദേ­ശ­മി­ല്ലെ­ന്ന് കേ­ന്ദ്ര അ­ന്വേ­ഷ­ണ ഏ­ജന്‍­സി നേര­ത്തേ വ്യ­ക്ത­മാ­ക്കി­യി­രുന്നു. എന്‍ ഐ എ­യു­ടെ പ­രി­ധി­യില്‍­വ­രു­ന്ന കേ­സല്ല എ­ന്ന­താ­ണ് ഏ­ജന്‍­സി നല്‍­കു­ന്ന വി­ശ­ദീ­ക­രണം. എ­ന്നാല്‍ കേ­സ് ഏ­റ്റെ­ടു­ക്ക­ണ­മെ­ങ്കില്‍ സര്‍­ക്കാര്‍ പ്ര­ത്യേ­ക ഉ­ത്തര­വ് പു­റ­പ്പെ­ടു­വി­ക്ക­ണ­മെന്നും എന്‍ ഐ എ ഹൈ­ക്കോ­ട­തി­യില്‍ നല്‍കി­യ സ­ത്യ­വാ­ങ്­മൂ­ല­ത്തില്‍ വ്യ­ക്ത­മാ­ക്കി­യി­രുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.