മലപ്പുറം: യുവാവ് അടിയേറ്റ് മരിച്ച കേസില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോവുകയായിരുന്ന പ്രതിയുടെ കൈ അക്രമികള്‍ വെട്ടിമാറ്റി. പ്രതി ഫയാസിന്(27)നേരെ മഞ്ചേരി എടവെണ്ണയിലാണ് ആക്രമണമുണ്ടായത്. ഫയാസിനെ വിചാരണയ്ക്കായി കോടതിയിലേക്ക് കൊണ്ടുപോകുംവഴിയായിരുന്നു ആക്രമണം. ഇയാളെ മഞ്ചേരി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൂടെയുണ്ടായിരുന്ന ഷാജി (28) നും പരിക്കേറ്റിട്ടുണ്ട്.

രണ്ട് വര്‍ഷം മുമ്പ് കായംങ്കോടുണ്ടായ ഒരു അടിപിടിക്കേസില്‍ ഒരാള്‍ മരിക്കാനിടയായ സംഭവത്തില്‍ ഒന്നാം പ്രതിയാണ് ഫയാസ്.
മാസങ്ങള്‍ക്ക് മുമ്പ് നടുവത്ത് തായങ്കോട് ഫുട്‌ബോള്‍ കളിക്കിടെയുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റ് നാസര്‍ എന്ന യുവാവ് മരിച്ചിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ബൈക്കില്‍ മഞ്ചേരി കോടതിയിലേക്ക് പോകുകയായിരുന്ന ഇവരെ ജീപ്പില്‍ വന്ന സംഘം തട്ടി വീഴ്ത്തുകയായിരുന്നു. എടവണ്ണ, വണ്ടൂര്‍, മഞ്ചേരി പൊലീസ് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.

Malayalam news

Kerala news in English