ന്യൂദല്‍ഹി: അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ നടത്തിക്കൊണ്ടുപോകുന്നതില്‍ നിന്നും സര്‍ക്കാര്‍ വിട്ടുനില്‍ക്കണമെന്ന് നിതി ആയോഗ് ചീഫ് എക്‌സിക്യുട്ടീവ് ഓഫീസര്‍. ജയിലുകളും സ്‌കൂളുകളും കോളജുകളും സ്വകാര്യ മേഖലയ്ക്ക് കൈമാറുന്നതിനെക്കുറിച്ച് ചിന്തിക്കണമെന്നും അദ്ദേഹം പറഞ്ഞു.

എഫ്.ഐ.സി.സി.ഐ സംഘടിപ്പിച്ച പി.പി.പി ഉച്ചകോടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘സര്‍ക്കാര്‍ ഒട്ടേറെ വന്‍കിട പദ്ധതികള്‍ കൊണ്ടുവന്നിട്ടുണ്ട്. പക്ഷെ പ്രവര്‍ത്തനത്തിലും മുന്നോട്ടുപോക്കിലും അവ അത്ര മെച്ചമല്ല. അതുകൊണ്ടുതന്നെ സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ വില്‍ക്കുകയും സ്വകാര്യ മേഖലയ്ക്കു കൈകാര്യം ചെയ്യാന്‍ വിട്ടുനല്‍കുകയും ചെയ്യണം.’ അദ്ദേഹം പറഞ്ഞു.


Must Read:കളള ചെങ്കൊടികള്‍ കേരളത്തില്‍ ഏറെയുണ്ട്; അവര്‍ അദാനിയെ ചുവന്ന പരവതാനി വിരിച്ച് സ്വീകരിക്കുന്നു: സി.പി.ഐ.എമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി ജിഗ്നേഷ് മെവാനി


ദേശീയ ഹൈവേയും ഇടനാഴികളുമാണ് ആദ്യം ഈ വെല്ലുവിളി ഏറ്റെടുക്കേണ്ടത്. ജയിലുകളും സ്‌കൂളുകളും കോളജുകളും സര്‍ക്കാര്‍ നടത്തിക്കൊണ്ടുപോകേണ്ട കാര്യമല്ല. ‘കാനഡ, ഓസ്‌ട്രേലിയ പോലുള്ള രാജ്യങ്ങളുടെ ഉദാഹരണം വ്യക്തമാക്കുന്നത് സ്വകാര്യ മേഖലയ്ക്ക് ഇത്തരം രംഗങ്ങള്‍ നന്നായി കൊണ്ടുപോകാന്‍ കഴിയുമെന്നാണ്.’ അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ ഹൈവേ മന്ത്രി നിതിന്‍ ഗഡ്ഗരിയും പങ്കെടുത്തിരുന്നു.