Administrator
Administrator
പി ബി സലീമിന് കണ്ണൂര്‍ കലക്ടറുടെ ചുമതല
Administrator
Friday 23rd October 2009 10:41pm

kozhikkode-collector-p-b-sa
കോഴിക്കോട്: കോഴിക്കോട് കലക്ടര്‍ പി.ബി സലീമിന് കണ്ണൂര്‍ ജില്ലയുടെ ചുമതല നല്‍കിക്കൊണ്ട് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. ഉത്തരവ് സംസ്ഥാന ചീഫ് സെക്രട്ടറിക്ക് കൈമാറിക്കഴിഞ്ഞു. സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിച്ച പാനലില്‍ സലീമിന് പുറമേ ഇഷിത റോയ്, സഞ്ജയ് കൗള്‍ എന്നിവരുടെ പേരുകളായിരുന്നു ഉണ്ടായിരുന്നത്.

കണ്ണൂര്‍ കലക്ടര്‍ വി.കെ ബാലകൃഷ്ണനെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം മാറ്റിയിരുന്നു. ഇതിന് പകരമാണ് സലീമിന് ചുമതല നല്‍കിയത്. ബാലകൃഷ്ണന് പകരമായി പുതിയൊരാളെ നിശ്ചയിക്കുന്നതിന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് കമ്മീഷന്‍ പാനല്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശിച്ച ദിനേശ് അറോറ, ആനന്ദ് സിംഗ് എന്നിവരുടെ പേരുള്‍ ചീഫ് സെക്രട്ടരി പാനലില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.

നിലവിലെ നിയമപ്രകാരം അന്തിമ വോട്ടര്‍പട്ടികയില്‍ മാറ്റം വരുത്താനാവില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. ആറുമാസമായി മണ്ഡലത്തില്‍ താമസിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് വോട്ട് ചെയ്യാന്‍ അവകാശമുണ്ട്. വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളെക്കുറിച്ചുള്ള മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. കണ്ണൂരിലേക്ക് രണ്ടു നിരീക്ഷകരെ അയക്കുമെന്നും നവീന്‍ചൗള പറഞ്ഞു.

അതേസമയം കലക്ടറായി പ്രത്യേക പേരുകള്‍ നിര്‍ദേശിക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെടുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്‍ ദല്‍ഹിയില്‍ പറഞ്ഞു. കോണ്‍ഗ്രസുകാര്‍ പറയുന്നപോലെയാണ് കമ്മീഷന്റെ കത്തില്‍ പറയുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Advertisement