മംഗലാപുരം: അധ്യാപകന്റെ കൈവെട്ടിയ കേസില്‍ അക്രമി സംഘത്തില്‍പ്പെട്ട ഒരാള്‍ കൂടി പിടിയിലായി. സൗത്ത് വാഴക്കുളം സ്വദേശി പരീത് ആണ് പിടിയിലായത്.

അക്രമി സംഘത്തിന്റെ ഡ്രൈവറായിരുന്നു ഇയാളെന്ന് പോലീസ് പറഞ്ഞു. ഇന്നലെ രാത്രി മംഗലാപുരത്ത് വെച്ചായിരുന്നു അറസ്റ്റ്. അതോടെ സംഘത്തിലെ ഏഴു പേരില്‍ അഞ്ചു പേരും പിടിയിലായി.