മൂവാറ്റുപുഴ: പ്രവാചകനെ നിന്ദിക്കുന്ന ചോദ്യപേപ്പര്‍ തയ്യാറാക്കിയ അധ്യാപകനെ ആക്രമിച്ച സംഭവത്തില്‍ രണ്ടു പേര്‍ക്കു കൂടി ലൂക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.കോതമംഗലം സ്വദേശി ശോഭിന്‍, മൂവാറ്റുപുഴ സ്വദേശി സജില്‍ എന്നിവര്‍ക്കാണ് മൂവാറ്റുപുഴ പോലിസ് ലൂക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇവര്‍ ആക്രമണത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലിസ് പറഞ്ഞു. ഇതോടെ ലൂക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുന്നവരുടെ എണ്ണം പതിമൂന്നായി.