Categories

കൈ­വെ­ട്ട് കേസ്: കോ­ട­തിക്ക് ഊ­മക്കത്ത്

കൊച്ചി: അധ്യാപകന്റെ കൈവെട്ടു കേസുമായി ബന്ധ­പ്പെ­ട്ട് കൊ­ച്ചി സി ബി ഐ കോ­ട­തി­ക്ക് അജ്ഞാ­ത ക­ത്ത് ല­ഭി­ച്ച­താ­യി റി­പ്പോര്‍ട്ട്. സുപ്രധാന വിവരങ്ങള്‍ അടങ്ങിയ അഞ്ജാത കത്ത് കോട­തി എന്‍ ഐ എ­ക്ക് കൈ­മാ­റി­യ­താ­യാ­ണ് വി­വരം.

ചില പൊലീസ് കേന്ദ്രങ്ങള്‍ കേസ് അന്വേഷണം അട്ടിമറിക്കാന്‍ നീക്കങ്ങള്‍ നടത്തുന്നു­ണ്ടെ­ന്നാ­യി­രു­ന്നു ക­ത്തി­ലെ വി­വ­രം. എറണാകുളത്തെ ചില പ്രധാനപ്പെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുളളവരുടെ പേരുകള്‍ ഇക്കൂട്ടത്തലുണ്ട്.

സി ബി ഐ ഒന്നാം കോടതിയിലാണ് ആദ്യം ഇത് എ­ത്തി­യത്. ഇ­ത് പിന്നീട് തീവ്രവാദകേസുകള്‍ പരിഗണിക്കുന്ന സി ബി ആ പ്രത്യേക കോടതിക്ക് കൈമാറുകയായിരുന്നു. ജഡ്ജി അടക്കമുളളവര്‍ വിശാദംശങ്ങള്‍ പരിശോധിച്ച ശേഷമാണ് എന്‍ ഐ എ ഉദ്യോഗസ്ഥര്‍ക്ക് കത്ത് കൈമാറിയത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.