കൊച്ചി: കോളേജധ്യാപകന്റെ കൈപ്പത്തി വെട്ടിമാറ്റിയതുമായി ബന്ധപ്പെട്ട് ഒന്നാംപ്രതി സവാദ്, നാലാംപ്രതി സജിന്‍ എന്നിവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ അനുമതി. കൊച്ചിയിലെ പ്രത്യേക സി.ബി.ഐ കോടതിയാണ് ഉത്തരവിട്ടിരിക്കുന്നത്.

അതിനിടെ കേസില്‍ ജൂഡീഷ്യല്‍ കസ്റ്റഡിയിലുള്ള പ്രതികളുടെ റിമാന്‍ഡ് കാലാവധി ഈമാസം 22 വരെ കോടതി നീട്ടുകയും ചെയ്തു.