ന്യൂദല്‍ഹി: ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ടി ജെ ജോസഫിന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ പ്രതി ഡോ.റെനീഫിന് ജാമ്യം അനുവദിച്ച നടപടി സുപ്രീംകോടതി ശരിവെച്ചു. ജാമ്യം നല്‍കിയതിനെ എതിര്‍ത്ത് സംസ്ഥാനസര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളി.

കൈവെട്ടുകേസില്‍ ഒമ്പതാംപ്രതിയാണ് റെനീഫ്. ഇയാള്‍ക്ക് സംഭവത്തില്‍ നേരിട്ട് പങ്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജാമ്യം നല്‍കിയക് ശരിവെച്ചത്.