Administrator
Administrator
ഹംസ ആലുങ്ങലിന് ശിശുക്ഷേമ പുരസ്‌കാരം
Administrator
Wednesday 21st December 2011 9:09pm

hamsa-alungalകോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷനല്‍ ചൈല്‍ഡ് ഡെവലപ്‌മെന്റ് കൗണ്‍സിലിന്റെ സംസ്ഥാനതല മാധ്യമ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ശിശുക്ഷേമം, ശിശു വിദ്യാഭ്യാസം, കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എന്നിവ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ക്കാണ് അവാര്‍ഡ്.

പത്ര പരമ്പരയ്ക്കുള്ള പുരസ്‌കാരം സിറാജ് ദിനപത്രത്തിലെ സബ് എഡിറ്റര്‍ ഹംസ ആലുങ്ങല്‍ എഴുതിയ ‘ഈ കുട്ടികളെ ആരു രക്ഷിക്കും’ എന്ന പരമ്പര അര്‍ഹമായി. പ്രകൃതി വിരുദ്ധ ലൈംഗിക പീഡനങ്ങള്‍ക്കിരയാകുന്ന കുട്ടികളെക്കുറിച്ച് 2010 ജൂണ്‍ നാലു മുതല്‍ ഏഴു വരെയായി സിറാജില്‍ പ്രസിദ്ധീകരിച്ചതാണ് പരമ്പര. ദീപിക സബ് എഡിറ്റര്‍ സീമ മോഹന്‍ലാലിന്റെ ഭിക്ഷാടനം: മോചിപ്പിക്കപ്പെടുന്ന ആണ്‍കുട്ടികള്‍ക്ക് പുനരധിവാസ കേന്ദ്രങ്ങളില്ല’ എന്നതാണു മികച്ച റിപ്പോര്‍ട്ട്.

മികച്ച വാര്‍ത്താചിത്രത്തിന് മാതൃഭൂമിയിലെ സാജന്‍ വി നമ്പ്യാരുടെ ജീവിത സര്‍ക്കസ് എന്ന ചിത്രം അര്‍ഹമായി. ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന് ജീവന്‍ ടിവി ന്യൂസ് എഡിറ്റര്‍ എം എസ് ബനേഷ് അര്‍ഹനായി. സ്വാതന്ത്ര്യം കുടിയൊഴിപ്പിക്കല്‍ എന്ന പരിപാടിക്കാണ് പുരസ്‌കാരം. ടെലിവിഷന്‍ ഡോക്യുമെന്ററി പുരസ്‌കാരം ഏഷ്യാനെറ്റ് സീനിയര്‍ പ്രൊഡ്യൂസര്‍ ഷംനാദ് പുതുശേരിക്കാണ്. പ്രൊഫ. പി രാജേന്ദ്രന്‍ നായര്‍, ഡോ. ടി കെ അബൂബക്കര്‍, അലക്‌സാണ്ടര്‍ വാളകം എന്നിവരടങ്ങിയ ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. വാര്‍ത്താസമ്മേളനത്തില്‍ ഡോ. ടി കെ അബൂബക്കര്‍, അലക്‌സാണ്ടര്‍ വാളകം, പി ശ്യാമള, കെ ദിവ്യ പങ്കെടുത്തു.

Malayalam news, Kerala news in English

Advertisement