എഡിറ്റര്‍
എഡിറ്റര്‍
പരിക്ക്: ആദം മിലിനെ ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കി
എഡിറ്റര്‍
Tuesday 21st January 2014 2:39pm

adam-milin

ഹാമില്‍ട്ടണ്‍: പരിക്കേറ്റ യുവ ഫാസ്റ്റ് ബൗളര്‍ ആദം മിലിനെ ന്യൂസിലന്‍ഡ് ഏകദിന പരമ്പരയില്‍ നിന്ന് ഒഴിവാക്കി.

ഇന്ത്യയ്‌ക്കെതിരായ ആദ്യ ഏകദിനത്തിനിടെയായിരുന്നു ആദം മിലിന് പരിക്കേറ്റത്.

നേപിയര്‍ ഏകദിനത്തില്‍ തന്റെ എട്ടാം ഓവര്‍ എറിയുന്നതിനിടെയാണ് മിലിന്‍ പരിക്കേറ്റ് പിന്മാറിയത്.  ഹാമിഷ് ബെനറ്റിനെ ആദത്തിന് പകരം ടീമില്‍ ഉള്‍പ്പെടുത്തി.

പരിശോധനയില്‍ വയറില്‍ പരിക്ക് കണ്ടെത്തിയതോടെ ആറ് ആഴ്ചത്തെ വിശ്രമം ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. തിങ്കളാഴ്ച ഹാമില്‍ട്ടമിലെത്തിയ മിലിന്‍ സ്‌കാനിംഗിന് വിധേയനായിരുന്നു.

വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 153 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിഞ്ഞ് മിലിന്‍ ശ്രദ്ധേയനായിരുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ പന്തെറിയുന്ന ബൗളര്‍മാരില്‍ ഒരാളാണ് മിലിന്‍.

Advertisement