Categories

ഇടതു ബന്ധം: ഹമീദ് വാണിമേല്‍ ജമാഅത്തില്‍ നിന്ന് രാജിവെച്ചു

കോഴിക്കോട്: ജമാഅത്തെ ഇസ്ലാമി മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്നും രാജിവെച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിക്ക് പിന്‍തുണ നല്‍കാനുള്ള ജമാഅത്തെ ഇസ്ലാമി തീരുമാത്തില്‍ പ്രതിഷേധിച്ചാണ് രാജി.

സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജമാഅത്ത് നേതൃത്വവുമായി രഹസ്യ ചര്‍ച്ച നടത്തിയതായും അദ്ദേഹം ആരോപിച്ചു. കിനാലൂര്‍ സംഭവത്തിന്ന് ശേഷം സി.പി.ഐ.എമ്മുമായി ശക്തമായ ഭിന്നതയാണ് ജമാഅത്തെ ഇസ്ലാമിക്കുള്ളത്. ജമാഅത്തെ ഇസ്ലാമി ത്രീവ്രവാദ സംഘടനയാണെന്ന് പിണറായി വിജയന്‍ തന്നെ പ്രഖ്യാപിച്ചിരുന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഈ അവസരത്തില്‍ സി.പി.ഐ.എമ്മിന് പിന്തുണ നല്‍കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു.

തീവ്രവാദ­ഭീകരവാദ സംഘടനയാണ് ജമാഅത്തെ ഇസ്‌­ലാമി എന്നായിരുന്നു സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി ആരോപിച്ചത്. ഇതേ പിണറായി വിജയന്‍ ജമാഅത്തെ ഇസ്‌­ലാമി സംസ്ഥാന ആമിര്‍ ടി. ആരിഫലിയുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ചില്‍ ആലപ്പുഴയില്‍വെച്ചായിരുന്നു ചര്‍ച്ച നടത്തിയതെന്നും ഹമീദ് പറഞ്ഞു.

ചര്‍ച്ചയില്‍ പങ്കെടുക്കാത്തതിനാല്‍ വിശദാംശങ്ങള്‍ അറിയില്ല. എന്തടിസ്ഥാനത്തിലാണ് ജമാഅത്തെ ഇസ്‌­ലാമി സി.പി.ഐ.എമ്മുമായി ഇത്തരമൊരു ധാരണയിലെത്തിയിതെന്ന് അറിയില്ലെന്നും ഹമീദ് വാണിമേല്‍ അഭിപ്രായപ്പെട്ടു. ജമാഅത്തെ ഇസ്‌­ലാമിയുടെ പിന്തുണ ഇടതുപക്ഷം ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പരസ്യമായി ചര്‍ച്ച നടത്താന്‍ അവര്‍ മുന്നോട്ടുവരണം. തലയില്‍ മുണ്ടിട്ട് നടത്തുന്ന ചര്‍ച്ച അംഗീകരിക്കാനാവില്ലെന്ന് പറയാന്‍ ജമാഅത്തെ ഇസ്‌­ലാമി ആര്‍ജ്ജവം കാട്ടണമെന്നും ഹമീദ് വാണിമേല്‍ വ്യക്തമാക്കി.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പൊളിറ്റിക്കല്‍ സംഘടനയായി മാറാന്‍ ജമാഅത്തെ ഇസ്‌­ലാമി തീരുമാനിച്ചശേഷം നിലവില്‍ വന്ന അഡ്‌­ഹോക്ക് കമ്മറ്റിയിലെ അംഗമാണ് ഹമീദ് വാണിമേല്‍. കിനാലൂര്‍ സമരകാലത്തും അതുമായി ബന്ധപ്പെട്ട വിശദീകരണയോഗങ്ങളിലും ജമാഅത്തെ ഇസ്‌­ലാമിക്കുവേണ്ടി സംസാരിച്ചിരുന്നത് അദ്ദേഹമായിരുന്നു.

ജമാഅത്തെ ഇസ്‌­ലാമിയുടെ പൊളിറ്റിക്കല്‍ രൂപമായിരുന്ന ജനകീയവികസന സമിതി കക്കോടിയില്‍ സംഘടിപ്പിച്ച കണ്‍വെന്‍ഷനില്‍വെച്ച് ഹമീദ് വാണിമേലിനെ സി.പി.ഐ.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഹമീദ് വാണിമേല്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്ന സമിതിയെ പിരിച്ചുവിട്ട് രൂപീകരിച്ച വെല്‍ഫെയര്‍ പൊളിറ്റിക്കല്‍ പാര്‍ട്ടിയു­ടെ അഡ്‌­ഹോ­ക്ക് ക­മ്മ­റ്റി­യുടെ നിലവിലെ പ്രസിഡന്റ് സലാം വാണിയമ്പലവും സെക്രട്ട­റി കെ.എ.ഷഫീഖുമാണ്.

Tagged with:

19 Responses to “ഇടതു ബന്ധം: ഹമീദ് വാണിമേല്‍ ജമാഅത്തില്‍ നിന്ന് രാജിവെച്ചു”

 1. Muhammed Aslam K.C

  അള്ളാഹു ഹമീദ് സാഹിബിനെ വീണ്ടും ജമഅതിനു നല്‍കി അന്ഗുരഹിക്കട്ടെ
  ആമേന്‍

 2. mohamed riyas

  GOd has shown him right way

 3. jayesh

  ഹോ ഒരാലെങ്ങിലും അതില്‍ നിന്ന രക്ഷപ്പെട്ടു

 4. Abdul Kareem kalathingal kolathara

  the creed ” Islam ” is not depend up on a prson but verse depend on it. Criterion, to be adopted, shoud be mentally sound not instand reaction

 5. sajid

  Jammath e Islami is not depended on a person…no one can destroy its base.

 6. Alikoya KK

  ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്‌ലാമി വിട്ടു (മാധ്യമം വാര്‍ത്ത)

  നമ്മുടെ നാട്ടില്‍ പല സംഘടനകളില്‍ നിന്നും ആളുകള്‍ രാജിവയ്ക്കാറുണ്ട്. എന്നാല്‍ മറ്റു പത്രങ്ങളില്‍ രാജി വാര്‍ത്ത പ്രസിദ്ധീകരിച്ചു വരുമെങ്കിലും പാര്‍ട്ടി പത്രങ്ങളില്‍ അവ വാര്‍ത്തയാകാറില്ല. ചിലപ്പോള്‍ രാജിവച്ചയാളെ പുറത്താക്കിയെന്ന വാര്‍ത്തയാകും പാര്‍ട്ടി പത്രത്തില്‍ കാണുക. അതിന്ന് യാതൊരു പഴുതുമില്ലെങ്കില്‍ മൌനം പാലിക്കുകയും ചെയ്യും.

  എന്നാല്‍, ഇവിടെയിതാ ഒരു പുതിയ മാതൃക. വാര്‍ത്താ മാധ്യമങ്ങളില്‍ ഒരു വഴിത്തിരിവായ ‘മാധ്യമ’ത്തില്‍ നിന്നാണത്. ഈയടുത്ത കാലം വരെ ജമാഅത്തെ ഇസ്‌ലാമിയുടെ പൊളിറ്റികല്‍ സെക്രട്ടരിയായിരുന്ന, ഇപ്പോഴും സംസ്ഥാന കൂടിയാലോചനാ സമിതി അംഗവും, കേന്ദ്ര പ്രതിനിധിസഭാ അംഗവുമായ ഹമീദ് വാണിമേല്‍ സംഘടനയുടെ പ്രാഥമിക അംഗത്വം ഉള്‍പ്പെടെയുള്ള എല്ലാ പദവികളും രാജി വച്ചപ്പോള്‍ മാധ്യമത്തില്‍ (ഓണ്‍ലൈന്‍) അതൊരു വാര്‍ത്തയായിട്ട് വന്നിരിക്കുന്നു.

  മാധ്യമം ജമാഅത്തിന്റെ മുഖപത്രമല്ലെങ്കിലും ജമാഅത്ത് അമീര്‍ ചെയര്‍മാനായ ഒരു ട്രസ്റ്റ് നടത്തുന്നതും ജമാഅത്തിന്റെ നിയന്ത്രണത്തിലുള്ളതുമായ പത്രമാണത്. ആ വാര്‍ത്ത ഇക്കാലത്ത് ഒരു വാര്‍ത്ത തന്നെയാണ്‌; അതൊന്ന് വായിക്കുക:

  “ഹമീദ് വാണിമേല്‍ ജമാഅത്തെ ഇസ്‌ലാമി വിട്ടു
  http://www.madhyamam.com/news/65328/110403
  “കോഴിക്കോട് : ജമാഅത്തെ ഇസ്‌ലാമി മുന്‍ പൊളിറ്റികല്‍ സെക്രട്ടറി ഹമീദ് വാണിമേല്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം സംഘടനയില്‍ നിന്ന് രാജി വെച്ചതായി പ്രഖ്യാപിച്ചത്.

  “ജമാഅത്തെ ഇസ്‌ലാമിയുടെ അഖിലേന്ത്യാ പ്രതിനിധി സഭാംഗത്വം, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗത്വം, ശൂറ അംഗത്വം തുടങ്ങി പ്രാഥമിക അംഗത്വം വരെയുള്ള എല്ലാ സ്ഥാനങ്ങളും രാജിവെക്കുന്നതായി അദ്ദേഹം അറിയിച്ചു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതു പക്ഷത്തിന് വോട്ട് ചെയ്യാന്‍ കേരള ഘടകം തീരുമാനമെടുത്തിട്ടുണ്ടെന്നും ഈ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നും ഹമീദ് വാണിമേല്‍ പറഞ്ഞു.

  “അഞ്ച് വര്‍ഷത്തെ ഇടത് ഭരണത്തെ വിലയിരുത്താതെയും അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തെ ഇസ്‌ലാമിയെ തകര്‍ക്കാന്‍ ശ്രമിച്ച സി.പി.എമ്മിന്റെ കപട നയങ്ങളോട് വിധേയത്വം കാണിച്ചും എടുത്ത തീരുമാനം പ്രതിഷേധാര്‍ഹമാണ്. അധികാരവും സ്വാധീനവും ഉപയോഗിച്ച് ജമാഅത്തിനെ തകര്‍ക്കാനും തീവ്രവാദ പ്രസ്ഥാനമാണെന്ന് പ്രചരിപ്പിക്കാനുമാണ് സി.പി.എം ഇത്രനാളും ശ്രമിച്ചത്. അതിനാല്‍ ഇവര്‍ക്ക് വോട്ട് കൊടുക്കുന്നത് യുക്തിരഹിതമായ തീരുമാനമാണെന്നും ഹമീദ് ആരോപിച്ചു.”
  (മാധ്യമം വാര്‍ത്ത)

 7. rafeek

  ജമാഅത്തെ ഇസ്ലാമി യെ സംബന്ധിച്ചിടത്തോളം ഈ നിയമസഭ elakshanile നിലപാട് വളരെ ചെറിയൊരു കാര്യമാണ്.ഈ nissara വിഷയത്തില്‍ പ്രസ്ഥാനത്തില്‍ നിന്ന് ഒരാള്‍ രാജി വെച്ചെങ്കില്‍, എനിക്ക് തോന്നുന്നത് അധെഹതിന്നു കൂടുതല്‍ സീരിയസ് അയ വേറെ എന്തോ കാരണമുണ്ടാകണം. അദ്ദേഹത്തിനും പടച്ചവനും അറിയാം.നന്മ മാത്രം ആഗ്രഹിക്കുന്ന ഈ പ്രസ്ഥാനത്തെ പടച്ചവനും ജനങ്ങളും പിന്തുണക്കുക തന്നെ ചെയ്യും.

 8. simi

  jama’at is not an individual centered movement… Besides, is UDF any better than LDF..? What other option have we got…?

 9. Alikoya KK

  ‘ഞങ്ങളെ സഹായിക്കുന്നവരെ ഞങ്ങളും സഹായിക്കും’ തെരഞ്ഞെടുപ്പ് കാലത്ത് ഒരു മതനേതാവ് നടത്താറുള്ള പ്രസ്താവനയാണിത്. ഇത്തരം ഒരു പ്രസ്താവന ജമാഅത്ത് ഇന്നു വരെ നടത്തിയിട്ടില്ല. മാത്രമല്ല; നാടിന്‌ മൊത്തത്തില്‍  ഗുണകരമാവുക ഏത് ഭരണമാണെന്ന് നോക്കിയാണ്‌ അത് പിന്തുണ നല്‍കാറുള്ളത്. ഇതറിയാത്തയാളല്ല ഹമീദ് വാണിമേല്‍. എന്നിരിക്കെ, ജമാഅത്തിനെ വിമര്‍ശിച്ച സി.പി.എം നേതൃത്വം നല്‍കുന്ന മുന്നണിക്ക് വോട്ട് നല്‍കാനുള്ള തീരുമാനം (അങ്ങനെയൊരു തീരുമാനമുണ്ടെങ്കില്‍) തെറ്റായിപ്പോയെന്ന് ഹമീദ് പറയുന്നത് ആശ്ചര്യകരമാണ്‌. ജമാഅത്തിനെ വിമര്‍ശിച്ചവര്‍ക്ക് വോട്ട് നല്‍കുകയില്ലെങ്കില്‍ ഏത് പാര്‍ട്ടിയാണ്‌ ജമാഅത്ത് വോട്ട് നല്‍കുക? കോണ്‍ഗ്രസ് ജമാഅത്തിനെ രണ്ട് തവണ നിരോധിച്ചിട്ടുണ്ട്. അതിന്‌ കൂട്ട് നില്‍ക്കുകയും സന്തോഷം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്; മുസ്‌ലിം ലീഗ്. ഇപ്പോള്‍ തന്നെ ജമാഅത്തിനെതിരെ വിമര്‍ശനമുന്നയിക്കുന്നതില്‍ ചില ലീഗ് നേതാക്കള്‍ മറ്റെല്ലാവരെയും പിന്നിലാക്കിക്കഴിഞ്ഞിരിക്കുന്നു. വിമര്‍ശിച്ചവര്‍ക്ക് വോട്ട് കൊടുകകരുതെങ്കില്‍ മിക്കവാറും മണ്ഡലങ്ങളില്‍ -ഇടത് വലത് ഭേദമന്യെ- ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് ചെയ്യാതിരിക്കേണ്ടി വരും.

  പിന്നെ രാഷ്ട്രീയക്കാരുടെ നിലപാടിന്റെ വില എത്രയാണെന്ന് നമുക്കറിയാമല്ലോ. അവരെ പിന്തുണക്കുന്നവര്‍ മതേതരക്കാര്‍. എതിര്‍ക്കുന്നവര്‍ തീവ്രവാദികള്‍. അതില്‍ കവിഞ്ഞ വിലയൊന്നും ഈയിടെ ചില സി.പി.എം നേതാക്കള്‍ നടത്തിയ പ്രസ്താവനക്കും കല്‍പിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ല.

 10. isma

  മുന്നണികളുടെ അരികുപറ്റി മുന്നോട്ടു പോകുന്നതില്‍ അര്‍ഥമില്ല.. ഹമീദ് വാണിമേല്‍
  പ്രസ്ഥാന ഒരു തീരുമാനമെടുക്കും. അതിനോട് യോജിക്കുന്നവര്‍ക്ക് യോജിക്കാം . അല്ലാത്തവര്‍ക്ക് പുറത്ത് പോവാം.

 11. Vengara NASER

  സംഘടന വിട്ട് പുറത്ത് പോകുന്നവരോട് വളരെ മാന്യമായി, ഗുണകാക്ഷയുടെ സമീപനം മാത്രം കൈകൊള്ളുവാനും അവരുടെ നന്മക്കു മാത്രം പ്രാര്‍ഥിക്കുവാനും നമുക്ക് മനസ്സുണ്ടാവണം. ജമാ‍അത്തിന്റെ ഇന്നേവരെയുള്ള ചരിത്രവുമതാണ്. നാം നബിതിരുമേനി സ്ഥാപിച്ച അല്‍ ജമാഅത്തിന്റെ ഭാഗമല്ല; അതിനെ പുനസ്ഥാപിക്കാന്‍ പ്രവര്‍ത്തിക്കുന്ന ലോക ഇസ്ലാമിക പ്രസ്ഥാനങ്ങളിലൊന്ന് മാത്രമാണ്. സയ്യിദ് അബുല്‍ ഹസന്‍ അലി നദ് വി, അമീന്‍ അഹ്സന്‍ ഇസ്ലാഹി, ഡോ. ഇസ്രാര്‍അഹ്മദ്…. തുടങ്ങി ധിഷണാ ശാലികളായ മഹാ പണ്ഡിതന്മാരും പ്രഗല്‍ഭ നേതാക്കളും നമ്മില്‍ നിന്നകന്നു. ജീവിച്ചിരുന്ന അന്നും, മരിച്ചതിനു ശേഷവും നാമവരോട് അങ്ങേയറ്റത്തെ ആദരവ് കാണിച്ചു. ഒരേ വേദിയില്‍ അവരോടൊത്ത് ചേര്‍ന്നു. അവരുടെ ഗ്രന്ഥങ്ങള്‍ പ്രസിദ്ദീകരിച്ചു, അവ വായിക്കാന്‍ നമ്മുടെ പ്രവര്‍ത്തകരോട് നിര്‍ദ്ദേശിച്ചു. മരണാനന്തരം അനുസ്മരണങ്ങളും സ്പെഷ്യല്‍ പതിപ്പുകളുമിറക്കി……

  ഇപ്പോഴും, പോയ ആളൂടെ വലിപ്പ ചെറുപ്പം നോക്കാതെ, സാഹോദര്യവും പരസ്പര ബഹുമാനവും നില നിര്‍ത്തുന്നവനാണ് യഥാത്ഥ ഇസ്ലാമിക പ്രവര്‍ത്തകന്‍ …

 12. veeyar

  പാവം solidarity… കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് കിട്ടിയ തല്ലുകള്‍.. ഭീകര വാദി മുദ്രകള്‍ … എല്ലാം കാലം മായ്ക്കട്ടെ …

 13. shaukath

  വളരെ ചെറിയ കാര്യത്തിനാണ് അദ്ദേഹം രാഗി വെച്ചത് അള്ളാഹു അടെഹതേ രക്ഷിക്കട്ടേ

 14. Abdul Rahman

  GOd has shown him right way

 15. Benna Ahmed

  JI ALREADY DESTROYED, MAHDOODHISAM FAR AWAY FROM ARIFALISAM.
  ACTUALLY WHAT ARE THEY??
  BENNA AHMED

 16. Dr.

  പ്രിയപ്പെട്ട ഹമീദ്ക്ക,
  അസ്സലാമു അലൈകും,
  ഒരു ജമാഅത് അനുഭാവി ആയ എന്റെ എളിയ ചോദ്യത്തിനു ഉത്തരം തരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
  ജമാ അത് ഒരു തെരഞ്ഞെടുപ്പില്‍ ഒരു വിഭാഗത്തെ പിന്തുണക്കേണ്ടത് എന്തിന്റെ അടിസ്ഥാനത്തില്‍?
  ജമാ അതിനോടുള്ള അവരുടെ നിലപാടോ അതോ നാടിനോടും ജനങ്ങളോടും ഉള്ള അവരുടെ നിലപാടോ ഏതാണ് പിന്തുണക്കുമ്പോള്‍ പരിഗണിക്കേണ്ടത്?
  ഏറ്റവും നല്ലത് എന്നല്ല; അഴിമതി ഇല്ലാതെ ഭരിക്കാന്‍ ഉള്ളതില്‍ നല്ലത് എല്‍ ഡീ എഫ്ഫിനേക്കാള്‍ യൂ ഡീ എഫ് ആണ് എന്ന് താങ്കള്‍ക്ക് അഭിപ്രായം ഉണ്ടോ?
  വിമര്‍ശിച്ചവരെ/എതിര്‍ത്തവരെ/ദ്രോഹിച്ചവരെ പിന്തുണക്കുകയില്ല എന്ന നിലപാട് ശരിയാണോ? ആണെങ്കില്‍ നമ്മള്‍ ആരെ പിന്തുണക്കും?
  [email protected]

 17. salam

  eyalu pande purathu povenda ala

 18. abu

  മൈ ഡിയര്‍ ഹമീദ്
  വൈ ഉ ലെഫ്റ്റ് ദി ജമാഅത്തെ ഇസ്ലാമി. യന്തുകൊണ്ടാന്നാല്‍ യനിക്ക് തീരെ മനസ്സിലാവുന്നില്ല മുസ്ലിം ലീഗ് നിങ്ങള്ക് പറ്റിയ പാര്‍ട്ടി അനനന്നു
  അഴിമതിക്കാര്‍ അതിലുണ്ട്, തങ്ങന്മാരെ നേതൃ ഗുണം നോകാതെ നേതാക്കള്‍ ആക്കുന്ന ഒരേ kutterude പാര്‍ട്ടി താങ്കള്ക് യോഗിച്ചത് തന്നയോ, നിന്കളും മരിക്കും ഞാനും മരിക്കും. നമ്മുടെ മനസ്സ് വായിക്കുന്ന ഒരുവന്‍ മുകളില്‍ ഉണ്ട്
  പരലോകത്ത് നമ്മുടെ നിലപാടുകള്‍ ശരിയാണന്നു തെളിയ്കാന്‍ kazhiyanam

 19. MUNEER

  അച്ചുമാമന്‍ പറഞ്ച്ച മാതിരി

  എല്ലാരും ലീഗെന്നു പറയാന്‍ മടിക്കുന്ന ഈ കാലത്ത് ഒരുത്തന്‍ ലീഗിലേക് ,,,,,,,,,,,,
  നല്ല തമാശ

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.