vally-karsaiകാബൂള്‍: അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായിയുടെ സഹോദരന്‍ അംഗരക്ഷകന്റെ വെടിയേറ്റ് മരിച്ചു. വാലി കര്‍സായിയാണ് കൊല്ലപ്പെട്ടത്. കാണ്ഡഹാറിലെ വസതിയില്‍ വെച്ച് സുഹൃത്തുക്കള്‍ക്ക് വിരുന്ന് നല്‍കുന്നതിനിടെയായിരുന്നു വെടിവെയ്പ്പ്.

കര്‍സായിയുടെ ഇളയ സഹോദരനായ അഹമ്മദ് വാലി കര്‍സായി കാണ്ഡഹാര്‍ പ്രവിശ്യാ കൗണ്‍സിലിന്റെ നേതാവുകൂടിയാണ്. മയക്കുമരുന്ന് കള്ളക്കടത്ത് അടക്കമുള്ള ക്രിമിനല്‍ കുറ്റങ്ങളുടെ പേരില്‍ വിവാദത്തിന്റെ നടുവിലായിരുന്നു അഹമ്മദ് വാലി കര്‍സായി. 2009ല്‍ നടന്ന വധശ്രമത്തില്‍ നിന്ന് അഹമ്മദ് വാലി കര്‍സായി രക്ഷപ്പെടുകയായിരുന്നു.