Administrator
Administrator
മുസ്‌ലിംകളുടെ പ്രശ്‌നം ബാബരിയല്ല: ഹമീദ് ചേന്ദമംഗലൂര്‍
Administrator
Friday 3rd December 2010 11:13pm

മത വര്‍ഗീയ വാദത്തെ ശക്തമായി എതിര്‍ക്കുന്ന സാമൂഹ്യ നിരീക്ഷകനാണ് പ്രൊ.ഹമീദ് ചേന്ദമംഗലൂര്‍. കേരളത്തില്‍ വര്‍ഗീയവാദവുമായി ബന്ധപ്പെട്ട് അടുത്തിടെയുണ്ടായ ചര്‍ച്ചകളിലെല്ലാം അദ്ദേഹം ശക്തമായി ഇടപെടുകയും അദ്ദേഹത്തിന്റെ വാദങ്ങള്‍ പലരെയും പ്രതിക്കൂട്ടിലാക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യന്‍ മുസ്‌ലിംകളുടെ യഥാര്‍ഥ പ്രശ്‌നമെന്താണെന്നും അതിന് എന്ത് പരിഹാരമെന്നും ഹമീദ് വ്യക്തമാക്കുന്നു.

ഇന്ത്യന്‍ മുസ്‌ലീംങ്ങള്‍ അനുഭവിക്കുന്ന പ്രധാന പ്രശ്‌നമെന്താണ്?

ഇന്ത്യയില്‍, പ്രത്യേകിച്ച് തെക്കേയിന്ത്യയിലെ ഭൂരിഭാഗം മുസ്‌ലീംഗങ്ങളും പാവപ്പെട്ടവരും അടിച്ചമര്‍ത്തപ്പെട്ടവരുമാണ്. ഇതിലെ പ്രധാന പ്രശ്‌നമെന്തെന്നുവച്ചാല്‍ മുസ്‌ലീം സംഘടനകളൊന്നും തന്നെ മുസ്‌ലിങ്ങള്‍ അനുഭവിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കുവേണ്ടി വാദിക്കുന്നില്ലെന്നതാണ്. മനുഷ്യന്റെ ദൈനംദിന ജീവിതവുമായി ഒരു തരത്തിലും ബന്ധമില്ലാത്ത കാര്യങ്ങള്‍ക്കുവേണ്ടിയാണവര്‍ പ്രവര്‍ത്തിക്കുന്നത്.

താങ്കളുടെ അഭിപ്രായത്തില്‍ ഏത് പ്രധാന പ്രശ്‌നത്തെയാണ് മുസ്‌ലീം സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും മുന്നോട്ട് കൊണ്ടുവരേണ്ടത്?

ജംഇയത്ത് ഉലമപോലുള്ള സംഘടനകളും മുസ്‌ലീം ലീഗുപോലുള്ള പാര്‍ട്ടികളും ചില കാര്യങ്ങളെ ഉയര്‍ത്തിക്കാട്ടി അതിന് മതത്തിന്റെ നിറം നല്‍കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്. മുസ്‌ലീം വ്യക്തിനിയമങ്ങളും, ഉറുദുവിന്റെ അവസ്ഥയും, അലിഗര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റിയും, ബാബറി മസ്ജിദുമൊക്കെയാണ് അവര്‍ ഉന്നയിക്കുന്ന പ്രധാന പ്രശ്‌നങ്ങള്‍.

ഭൂരിപക്ഷ മുസ്‌ലീം സമുദായങ്ങളും ഇന്ത്യയില്‍ അനുഭവിക്കുന്ന പ്രധാനപ്രശ്‌നം ഇതാണെന്ന് പറയുമ്പോള്‍ ഇത് പ്രശ്‌നമല്ലെന്ന് താങ്കള്‍ പറയുന്നതെന്തുകൊണ്ടാണ്?

ഇത് പ്രശ്‌നമല്ലെന്ന് എനിക്ക് കൃത്യമായും പറയാന്‍ കഴിയും. മുസ്‌ലീം വ്യക്തിനിയമത്തിന്റെ കാര്യമെടുക്കാം. മുസ്‌ലീം വ്യക്തിനിയമത്തിന്റെ 98% എല്ലാവര്‍ക്കും ബാധകമാണ്. വിവാഹത്തിന്റെ കാര്യത്തിലും പിന്‍തടുര്‍ച്ചാവകാശത്തിന്റെ കാര്യത്തിലുമാണ് വ്യത്യാസം.

1961ല്‍ മുസ്‌ലീം വ്യക്തിനിയമങ്ങള്‍ പരിഷ്‌കരിക്കാന്‍ കരീം ചാംഗ്ല ശ്രമിച്ചപ്പോള്‍ മുസ്്‌ലീം സംഘടനകള്‍ ഇത് എതിര്‍ത്തു. മുസ്‌ലീംങ്ങളെ ബാധിക്കുന്ന പ്രധാന പ്രശ്‌നമാണിത്. 1985ല്‍ ഷാബാനു കേസ് പരിഗണിക്കുമ്പോള്‍ സുപ്രീകോടതി ജഡ്ജി ജസ്റ്റിസ് വൈ.വി ചന്ദ്രചൂഢന്‍ ഒരു പൊതു സാമൂഹ്യനിയമം ഉണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ മുസ്‌ലീം സംഘടനകളും രാഷ്ട്രീയപാര്‍ട്ടികളും ഇതിനെതിരെ ശ്ക്തമായ രംഗത്തുവന്നു.

മുസ്‌ലീം പാര്‍ട്ടിയില്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ ഇ.എം.എസ് നമ്പൂതിരിപ്പാടും ശ്രമിച്ചിരുന്നു. എന്നാല്‍ അതും മുസ്‌ലീം സംഘടനകള്‍ എതിര്‍ക്കുകയായിരുന്നു. എന്നാല്‍ സി.പി.ഐ.എം ഇതിനുവേണ്ടി തുടര്‍ന്നും ശ്രമിച്ചു. 1984ലെ ഡി.വൈ.എഫ്.ഐയുടെ സ്‌റ്റേറ്റ് കോണ്‍ഫറന്‍സില്‍ പ്രശസ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ് മുസ്‌ലീം നിയമങ്ങള്‍ പരിഷ്‌കരിക്കണമെന്നാവശ്യപ്പെട്ടു.

ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം മുസ്‌ലീങ്ങളും അടിച്ചമര്‍ത്തപ്പെട്ടവരും സാമൂഹ്യമായി ഒരു പുരോഗതിയും ഇല്ലാത്തവരാണ്. ജീവിത സാഹചര്യം മെച്ചപ്പെടുത്താനുള്ള ഒരു ശ്രമവും മുസ്‌ലീം സംഘടനകളുടെ ഭാഗത്തുനിന്നുണ്ടാവുന്നില്ല.

ബാബറി മസ്ജിദിന്റെ പുനര്‍നിര്‍മാണത്തെയും ഉറുദുവിന്റെ അവസ്ഥയേയും താങ്കള്‍ എന്തുകൊണ്ടാണ് പ്രധാന പ്രശ്‌നമായി കാണാത്തത്.?

ഞാന്‍ നേരത്തെ പറഞ്ഞതുപോലെ ഇതൊന്നും വലിയ പ്രശ്‌നമല്ല. അലിഗര്‍ മുസ്‌ലീം യൂണിവേഴ്‌സിറ്റിയുടെ കാര്യമെടുക്കാം. ഇത് കുലീനരായ കുറച്ചു മുസ്‌ലീങ്ങളുടെ മാത്രം പ്രശ്‌നമാണ്. വടക്കേ ഇന്ത്യയില്‍ മുസ്‌ലീങ്ങള്‍ രണ്ടുവിഭാഗം ഉണ്ട്. അഷ്‌റഫ് മുസ്‌ലീം, അജിലാഫ് മുസ്‌ലീം. ആദ്യത്തെ മുസ്‌ലീം ആഢ്യന്മാരുടെ വിഭാഗമാണ്. എന്നാല്‍ രണ്ടാമത്തേത് ദരിദ്ര വിഭാഗമാണ്. അജിലാഫ് വിഭാഗക്കാരാണെങ്കില്‍ എ.എം.യുവിനെക്കുറിച്ചൊന്നും ചിന്തിക്കുന്നില്ല. എന്നാല്‍ ആഢ്യവിഭാഗം സംസ്‌കാരം ഇല്ലെങ്കിലും സംസ്‌കാരത്തിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു.

മുസ്‌ലീം സംഘടനകളായ പോപ്പുലര്‍ ഫ്രണ്ടും ജംഇയത്ത് ഉലമയും കേരളത്തിലായാലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലായാലും സജീവമാകുകയാണ്. ഈ സംഘടനകളുടെ വളര്‍ച്ചയെക്കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്?

സംസ്ഥാനും രാജ്യത്തും വിഭാഗീയത ഉണ്ടാക്കാനാണ് ഈ സംഘടനകള്‍ ശ്രമിക്കുന്നത്. എന്നിട്ടും കേരളത്തില്‍ ഈയിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഏതാനും സീറ്റുകളും ഇവര്‍ നേടി. ഈ രണ്ടു സംഘടനകള്‍ക്കും ജനങ്ങള്‍ക്കിടയില്‍ വേരുണ്ട്. എന്നാല്‍ മലപ്പുറം പോലെ മുസ്‌ലീം ഭൂരിപക്ഷ ജില്ലകളില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ ഈ സംഘടനകള്‍ക്ക് കഴിഞ്ഞിട്ടില്ല. ഭൂരിപക്ഷം മുസ്‌ലീങ്ങളും ഇതിനെ എതിര്‍ക്കുകയാണെന്നാണ് ഇതില്‍ നിന്നും മനസ്സിലാകുന്നത്.

കേരളത്തില്‍ മുസ്‌ലീം സമുദായത്തിന്റെ അവസ്ഥ എന്താണ്?

കേരളത്തിലെ മുസ്‌ലീങ്ങള്‍ പിന്നോക്കക്കാരല്ല. സാമ്പത്തികവും വിദ്യാഭ്യാസപരവുമായി മുന്നിട്ട് നില്‍ക്കുന്നവരാണ് കേരളത്തിലെ മുസ്‌ലീങ്ങള്‍. വടക്കന്‍ കേരളത്തില്‍ കോഴിക്കോട് ജില്ലയിലെ ഒരു കുഗ്രാമത്തിലാണ് ഞാന്‍ ജനിച്ചത്. അവിടെ മുസ്‌ലീം വീടുകളില്‍ ഏറ്റവും പുതിയ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നുണ്ട്. സ്ത്രീകള്‍ പുത്തന്‍ കാറുകള്‍ ഓടിക്കുന്നു. ഇവിടുള്ള ഹിന്ദുക്കളുടെ സ്ഥിതി ഇതല്ല. സംസ്ഥാനത്തിലെ മിക്ക ജില്ലകളിലും ഇതാണ് സ്ഥിതി. മുസ്‌ലീങ്ങള്‍ നല്ലവിദ്യാഭ്യാസം നേടുകയും സാമ്പത്തികമായി ഉയര്‍ന്നുവരികയും ചെയ്യുന്നുണ്ട്. തീര്‍ച്ചയായും ഇത് നല്ല സൂചനയാണ്.

മുസ്‌ലീം സമുദായത്തിന്റെ ഭാവി എന്താണ്?

സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് വരാന്‍ മുസ്‌ലീങ്ങള്‍ക്ക് കഴിയും എന്നതിന്റെ സൂചനകള്‍ വര്‍ദ്ധിക്കുകയാണ്. വിദ്യാഭ്യാസ പുരോഗതി മുസ്‌ലീം സമുദായത്തില്‍ വലിയ മാറ്റം തന്നെ ഉണ്ടാക്കും.

കടപ്പാട്: റഡിഫ് ന്യൂസ്

Advertisement