കെയ്‌റോ: ഗാസ അതിര്‍ത്തിപ്രദേശത്ത് ഇസ്‌ലാമിക സംഘടനയായ ഹമാസ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. പ്രദേശത്ത് ഇസ്രായേലിന്റെ കടന്നുകയറ്റം തടയാനും കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനും വേണ്ടിയാണ് വെടിനിര്‍ത്തലില്‍ ഏര്‍പ്പെട്ടതെന്ന് ഹമാസ് വ്യക്തമാക്കി.

Subscribe Us:

കഴിഞ്ഞ ദിവസങ്ങളില്‍ ഹമാസും ഇസ്രായേല്‍ സേനയും തമ്മില്‍ കടുത്ത വെടിവെപ്പായിരുന്നു നടന്നിരുന്നത്. ആന്റി-ടാങ്കുകളുപയോഗിച്ച് സ്‌കൂള്‍ ബസ് ലക്ഷ്യമാക്കി ഹമാസ് നടത്തിയ ആക്രമണത്തില്‍ രണ്ടുപേര്‍ക്ക് പരിക്കേറ്റിരുന്നു. തുടര്‍ന്ന് ഇസ്രായേല്‍ നടത്തിയ പ്രത്യാക്രമണത്തില്‍ നാലുപേര്‍ കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

പരസ്പരം നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്നും എന്നാല്‍ തങ്ങള്‍ക്കുനേരെയുണ്ടാകുന്ന അതിക്രമങ്ങളെ നോക്കിനില്‍ക്കില്ലെന്നും ഇസ്രായേലി പ്രസിഡന്റ് ബെഞ്ചമിന്‍ നെതന്യാഹൂ പറഞ്ഞിട്ടുണ്ട്. പരസ്പരം പഴിചാരി അക്രമണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് രക്ഷപ്പെടാനാണ് ഹമാസും ഇസ്രായേലും ശ്രമിക്കുന്നത്.