ദമാസ്‌ക്കസ്: പലസ്തീന്‍ പോരാളി സംഘടനയായ ഹമാസിന്റെ മുതിര്‍ന്ന കമാന്ററെ ഇസ്രായേല്‍ വധിച്ചതായി റിപ്പോര്‍ട്ട്. ദുബായില്‍ വെച്ച് ജനുവരി 20നാണ് കൊലപാതകം നടന്നത്. ഹമാസിന്റെ സൈനിക വിഭാഗമായ ഇസ് എല്‍ ദീന്‍ അല്‍ ഖസം ബ്രിഗേഡ്‌സിലെ സ്ഥാപക തലവനായിരുന്ന മെഹ്മൂദ് മബ്ഹൂത്താണ്(50)കൊല്ലപ്പെട്ടത്. ഹമാസ് നേതാവ് ഇസാത്ത് അല്‍ റിഷ്‌ക് സിറിയയിലെ ദമാസ്‌കസിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഗാസ സ്വദേശിയായ അദ്ദേഹം 1989 മുതല്‍ സിറിയയിലായിരുന്നു താമസം. ദുബായിലെത്തിയതിന്റെ അടുത്ത ദിവസം മഹ്മൂദിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. കൊലക്ക് ഉത്തരവാദി ഇസ്രായേലാണെന്നും ഇതിന്റെ ഫലം ഇസ്രായേല്‍ അനുഭവിക്കേണ്ടി വരുമെന്നും ഹമാസ് നേതാവ് വ്യക്തമാക്കി. മെഹ്മൂദിന്റെ രക്ക സാമ്പിളുകളും മറ്റും വിദഗ്ധ പരിശോധനക്ക് വിധേയനമാക്കുന്നുണ്ട്.

Subscribe Us: