Categories

ഹമാസിനെതിരായ ആക്രമണം: ഇസ്രായേല്‍-ഫത്ത ചര്‍ച്ച പുറത്തായി

ടെല്‍ അവീവ്: ഗാസയില്‍ ഹമാസിനെതിരായ ആക്രമണത്തിനു മുന്നോടിയായി ഈജിപ്തുമായും പലസ്തീനിലെ ഫത്താ പാര്‍ട്ടിയുമായും ഇസ്രയേല്‍ ചര്‍ച്ച നടത്തിയെന്നു വെളിപ്പെടുത്തല്‍. യുഎസിലെ നയതന്ത്രവിവര വിനിമയത്തിലൂടെയാണ് ഈ വിവരം പുറത്തുവന്നത്.

ഹമാസിനെ പരാജയപ്പെടുത്തിയാല്‍ ഗാസയുടെ നിയന്ത്രണം ഈജിപ്‌തോ പലസ്തീനിലെ ഫത്താ പാര്‍ട്ടിയോ ഏറ്റെടുക്കാന്‍ തയാറാണോയെന്നതായിരുന്നു ചര്‍ച്ചയിലെ പ്രധാനവിഷയം. സന്ദര്‍ശനത്തിനെത്തിയ യുഎസ് സംഘത്തോട് ഇസ്രയേല്‍ പ്രതിരോധമന്ത്രി യഹൂദ് ബറാക്കാണ് ഈ വിവരം വെളിപ്പെടുത്തിയതെന്നാണ് സൂചന.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.