സിഡ്‌നി: മുതിര്‍ന്ന ഹമാസ് നേതാവിനെ ദുബായിയില്‍വെച്ച് ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സി കൊലപ്പെടുത്തിയ സംഭവത്തില്‍ ഇസ്രായേല്‍ അമ്പാസഡറെ വിളിച്ചുവരുത്തി ഓസ്‌ട്രേലിയ ശാസിച്ചു. വ്യാജ ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട്ടുമായെത്തിയ മൊസാദ് അംഗങ്ങളാണ് ഹമാസ് നേതാവായ മഹ്മൂദ് അല്‍ മുബ്ബയെ വധിച്ചത്.

കൊലയാളി സംഘത്തിലെ ഒരു യുവതിയും മറ്റുരണ്ടുപേരും കൈവശം വെച്ചിരുന്ന ഓസ്‌ട്രേലിയന്‍ പാസ്‌പോര്‍ട് വ്യാജമാണെന്നും ഓസ്‌ട്രേലിയ വ്യക്തമാക്കി. ഇത്തരം നടപടികള്‍ കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി കെവിന്‍ റൂഡ് എ ബി സി. ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

Subscribe Us:

മഹ്മൂദ് അല്‍ മുബ്ബയുടെ കൊലപാതകത്തിനു പിന്നില്‍ ഇസ്രായേലി ചാരസംഘടനയായ മൊസാദ് ആണെന്ന് ദുബായി പോലീസാണ് കണ്ടെത്തിയത്.