എഡിറ്റര്‍
എഡിറ്റര്‍
ലോകസമ്പത്തിന്റെ പകുതിയോളം 85 ധനികരുടെ പക്കല്‍
എഡിറ്റര്‍
Tuesday 21st January 2014 12:27am

money2

ദാവോസ്: ലോക സമ്പത്തിന്റെ പകുതിയോളവും 85 കോടീശ്വരന്‍മാരുടെ കൈവശമാണെന്ന് റിപ്പോര്‍ട്ട്. ദാവോസില്‍ നടന്ന വേള്‍ഡ് വൈഡ് എക്കണോമിക്‌സ് ഫോറം മീറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത്.

ലോകത്ത് വികസിത രാജ്യങ്ങളിലും വികസ്വരരാജ്യങ്ങളിലും വര്‍ധിച്ച് വരുന്ന അസമത്വത്തെക്കുറിച്ചും ലോക സാമ്പത്തിക ഫോറത്തിന് മുമ്പായി പുറത്തിറക്കിയ വര്‍ക്കിംഗ് ഫോര്‍ ഫ്യൂ എന്ന റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

1970 മുതല്‍ ധനികര്‍ക്ക് മേല്‍ ചുമത്തിയിരുന്ന നികുതി കുറഞ്ഞു വരുന്ന അവസ്ഥയാണ് കാണാനാകുന്നതെന്നും ധനികര്‍ വീണ്ടും ധനികരാവുകയും അവരുടെ നികുതിയില്‍ ഇളവ് ലഭിക്കുകയുമാണെന്നാണ് മനസിലാക്കാന്‍ സാധിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ലോക സമ്പത്തിന്റെ 46 ശതമാനവും ചെറിയ വിഭാഗം ആളുകളിലേക്ക് ചുരുങ്ങിയിരിക്കുകയാണ്. ഇത് തടയാനാവശ്യമായ നടപടികള്‍ ഭരണാധികാരികള്‍ കൈക്കൊള്ളണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Advertisement