മി റ്റൂ ഹാഷ് ടാഗ്…….

സ്വന്തം മനസ്സിനകത്തെങ്കിലും പ്രതികളാക്കപ്പെട്ടു പോകുന്ന പുരുഷ മേധാവബോധത്തിന്റെ പരക്കെ പിടച്ചിലുകള്‍ സഹിക്കാന്‍ കഴിയില്ല, ഇനിയുള്ള ദിവസങ്ങളില്‍ എഫ്.ബിയില്‍.

സ്ത്രീകളാല്‍ ദുരുപയോഗം ചെയ്യപ്പെട്ടുപോയ ആണ്‍കുട്ടിക്കാലങ്ങളുടെ കദനകഥകള്‍ കൊണ്ട് നിറയുമിവിടമിനി.
ഞാനും എന്ന് ഓരോ പെണ്ണ് പറയുമ്പോഴും തനിക്കെതിരെയാണോ ആ വിരല്‍ ചൂണ്ടലെന്ന് ചൂളിപ്പോവുന്ന ആണ്‍ പിടച്ചിലുകളുടെ ബഹളം ഇപ്പോഴേ കേട്ട് തുടങ്ങി.


Also Read: ‘ഞാനും ലൈംഗിക അതിക്രമത്തിന് ഇരയായിട്ടുണ്ട്’; മീ റ്റൂ ഹാഷ് ടാഗില്‍ അണിചേര്‍ന്ന് റിമയും സജിത മഠത്തിലും; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ


ഈ ബഹളമുണ്ടാക്കി നാണം കെടുന്നതിനു പകരം, ഇന്ന് ഈ നേരം വരെ, ഞാനെന്റെ നോട്ടം കൊണ്ടോ സ്പര്‍ശം കൊണ്ടോ വാക്കുകള്‍ കൊണ്ടോ അനാവശ്യ സാന്നിധ്യമായി പോലുമോ ഒരു പെണ്ണിന്റെയും ശരീരത്തിലേക്ക് വലിഞ്ഞുകയറ്റം നടത്തിയിട്ടില്ല എന്ന് ഓരോ പുരുഷനും പറയാന്‍ കഴിയുമ്പോള്‍ തീരേണ്ടതാണിത്.

ഞാനിതാ പറയുന്നു, അങ്ങനെ ഒന്ന് ഉണ്ടായി എന്ന് ഒരാള്‍ സാക്ഷ്യം പറഞ്ഞാല്‍ ഞാന്‍ ഫേസ്ബുക്ക് ഉപേക്ഷിക്കാം. നിയമ നടപടി നേരിടാം.

ഇങ്ങനെ എല്ലാവര്‍ക്കും പറയാനാവട്ടെ.

അല്ലാതെ നേര് പറയുന്ന പെണ്ണുങ്ങളെ അതുമിതും പറഞ്ഞും അട്ടഹസിച്ചും വായടപ്പിക്കാന്‍ നോക്കലല്ല ആണത്തം……
നേര് പറയുന്ന പെണ്ണുങ്ങള്‍ക്കൊപ്പം ഹൃദയപൂര്‍വ്വം.