ജിദ്ദ: ഈവര്‍ഷത്തെ പരിശുദ്ധഹജ്ജ് കര്‍മം 15 ടെലിവിഷന്‍ ചാനലുകള്‍ സംപ്രേഷണം ചെയ്യുമെന്ന് ജിദ്ദ ഭരണകൂടം അറിയിച്ചു. പ്രധാനപ്പെട്ട സ്ഥലങ്ങളിലെ കര്‍മ്മകളുടെ തല്‍സമയസംപ്രേഷണം നടത്താന്‍ അറബ് രാഷ്ട്രങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള മാധ്യമപ്രവര്‍ത്തകര്‍ ഉണ്ടാകുമെന്ന് വാര്‍ത്താവിതരണ സംസ്‌കാരിക മന്ത്രി അമീര്‍ തുര്‍ക്കിബ്‌നു സുല്‍ത്താന്‍ പറഞ്ഞു.

അതിനിടെ ഹറമിലെ ശുചീകരണ ജോലികള്‍ക്കായി 30,00ലധികം ജോലിക്കാരെ നിയമിച്ചിട്ടുണ്ട്. നിരീക്ഷകരായി 100ലധികം പേരെയും നിയമിച്ചിട്ടുണ്ട്. പുണ്യസ്ഥലങ്ങളിലേക്കുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ഹജ്ജ് സേവന സ്ഥാപനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.