എഡിറ്റര്‍
എഡിറ്റര്‍
ആദ്യ മലയാളി തീര്‍ത്ഥാടകര്‍ മക്കയില്‍ എത്തി ഉമ്ര നിര്‍വഹിച്ചു
എഡിറ്റര്‍
Tuesday 9th October 2012 10:20am

മക്ക :  ആദ്യ മലയാളി ഹജ്ജ്  സംഘം ഇന്നലെ വൈകുന്നേരം മക്കയില്‍ എത്തി.  കരിപ്പൂരില്‍ നിന്നും സൗദി എയര്‍ലൈന്‍സ് വിമാനത്തില്‍  രാവിലെ പത്തുമണിക്ക് പുറപെട്ട സംസ്ഥാന ഹജ്ജ് കമ്മിറ്റി യുടെ ആദ്യ സംഘമാണ് ഇന്നലെ വൈകുന്നേരം മക്കയില്‍ എത്തിയത്.

300 പേരാണ് ആദ്യ സംഘത്തിലുള്ളത്. ഗ്രീന്‍ കാറ്റെഗരിയിലുള്ള സംഗത്തിന്  ഇന്ത്യന്‍ ഹജ്ജ് മിഷന്റെ മൂന്നാം ബ്രാഞ്ചില്‍ ജര്‍വ്വല്‍ ഭാഗത്തുള്ള 84 നമ്പര്‍ ബില്ടിങ്ങിലാണ് താമസം തയ്യാര്‍ ചെയ്തത്.

Ads By Google

ആദ്യ ഹജ്ജ് സംഘത്തെ  ഇന്ത്യന്‍ ഹജ്ജ്  കൊണ്‌സുലെറ്റ് പ്രധിനിധികളും  ആര്‍.എസ്.സി സൗദി നാഷണല്‍ ഹജ്ജ് വളന്റിയര്‍ കോറിന് കീഴിലുള്ള മക്ക സോണ്‍  ഹജ്ജ് വളന്റിയര്‍ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.

ആദ്യ സംഘത്തിനു ആര്‍. എസ്. സി. ഊഷ്മളമായ വരവേല്‍പ്പാണ് ഒരുക്കിയത്.എല്ലാ ഹാജിമാര്‍ക്കും പ്രത്യേക   ഉപഹാരവും നല്‍കി. ഇന്ത്യന്‍ ഹജ്ജ് മിഷന്റെ നേതൃത്വത്തില്‍ എസ്. വൈ. എസ്. സംസ്ഥാന സെക്രട്ടറി സി.പി. സൈദലവി മാസ്റ്റര്‍ ചെങ്ങറ,  ജലീല്‍ വെളിമുക്ക്, കുനജ്പ്പു ഹാജി പട്ടര്‍ക്കടവ്, ഉസ്മാന്‍ കുറുകത്താണി, എന്‍ജി. മുനീര്‍ വാഴക്കാട്, എഞ്ചി. നജിം തിരുവനന്തപുരം, മുഹമ്മദാലി വലിയോറ, സൈദലവി സഖാഫി നീറ്റിക്കല്,സിറാജ് വിലിയാ പള്ളി, ഷമീം മൂര്‍ക്കനാട്, മുസമ്മില്‍ താഴെ ചൊവ്വ, എന്നിവരുടെ നേതൃത്വത്തിലുള്ള  ആര്‍. എസ്. സി. സംഘം ഹാജിമാരെ മക്കയില്‍ സ്വീകരിച്ചു.

ആര്‍. എസ്. സി വളണ്ടിയര്‍മാര്‍ ഹാജിമാര്‍ക്ക് ഉമ്ര ചെയ്യാന്‍ വേണ്ടുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കി ഉമ്ര ചെയ്യാന്‍ അനുഗമിച്ചു.
ഹാജിമാരെ സംബന്ധിച്ച കൂടുതല്‍   വിവരങ്ങള്‍ക്ക് ൃരെ  ഢഅഘഅചഉകഥഅഞ കാപ്ട്യന്‍ കുഞ്ഞാപ്പു ഹാജി പട്ടര്കടവിനെ 0556715786 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

Advertisement