Categories

ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍

mecca ന്യൂദല്‍ഹി: ഹജ്ജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും നടക്കുന്നെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍.  ബംഗാള്‍ ഉള്‍പ്പെടയുള്ള സ്ഥലങ്ങളില്‍ നിന്ന് പോകുന്ന സ്ത്രീകള്‍ തിരിച്ചെത്തുന്നില്ലെന്നും  അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൗള്‍ സുപ്രീം കോടതിയെ അറിയിച്ചത്.

ഹജ്ജിനു പോയ സ്ത്രീകള്‍  തിരികെ വരാത്തത് സൗദി സര്‍ക്കാര്‍ ഇന്ത്യയെ അറിയിച്ചിട്ടുണ്ടെന്നും കിഷന്‍ കൗള്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അഡീഷനല്‍ സോളിസ്റ്റര്‍ ജനറലിന്റെ ഈ വാദം സുപ്രീംകോടതി പ്രോത്സാഹിപ്പിച്ചില്ല.

തുടര്‍ന്ന് ഹജ്ജ് ക്വാട്ട അനുവദിക്കാന്‍ സ്വകാര്യ ഏജന്‍സികള്‍ മൂന്ന് വര്‍ഷത്തെ പണമടച്ച രേഖകള്‍ സമര്‍പിക്കണമെന്ന വ്യവസ്ഥ സുപ്രീംകോടതി റദ്ദാക്കി. രണ്ടുവര്‍ഷത്തെ പണമടച്ച രേഖകള്‍ സമര്‍പിക്കുന്ന ഏജന്‍സിക്ക് ഹജ്ജ് ക്വാട്ട അനുവദിക്കണം.