മുംബൈ: സൂഫി വിശ്വാസികളുടെ ആരാധാനലയമായ മുംബൈയിലെ ഹാജി അലി ദര്‍ഖയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചു.

Ads By Google

ശരീയ്യ നിയമപ്രകാരം സ്ത്രീകള്‍ പള്ളിയില്‍ പ്രവേശിക്കാന്‍ പാടില്ലെന്ന നിയമപ്രകാരമാണ് ദര്‍ഖയില്‍ പ്രവേശനം നിഷേധിച്ചിരിക്കുന്നത്. പുതിയ നിയമപ്രകാരം സ്ത്രീകള്‍ക്ക് ദര്‍ഖയുടെ പരിസരത്ത് പ്രവേശിക്കാമെങ്കിലും ദര്‍ഖയ്ക്കുള്ളില്‍ കടക്കാന്‍ പാടില്ല.

അതേസമയം, പുതിയ നിയമത്തിനെതിരെ പ്രതിഷേധവും ശക്തമാവുന്നുണ്ട്. അധികൃതര്‍ ഏക പക്ഷീയമായാണ് തീരുമാനമെടുത്തതെന്നാണ് പരക്കേയുള്ള ആക്ഷേപം.

ഇസ്‌ലാമിക നിയമപ്രകാരം എന്തെങ്കിലും നിയമം പുറപ്പെടുവിച്ചാല്‍ അതില്‍ തെറ്റുണ്ടെങ്കില്‍ തിരുത്തുമെന്ന നിലപാടിലാണ് വിശ്വാസികള്‍.