പോര്‍ട്ട ഓഫ് പ്രിന്‍സ്: ഹെയ്തി ദേശീയപാതക്ക് സമീപം ലിയോഗനിലുണ്ടായ വാഹനാപകടത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. പന്ത്രണ്ടിലധികം പേര്‍ക്ക് പരിക്കുണ്ട്. പരിക്കേറ്റവരില്‍ പലരുടേയും നില ഗുരുതരമാണ്. പോര്‍ട്ട ഓഫ് പ്രിന്‍സില്‍ നിന്നും 35 കി.മീ അകലെയുള്ള ദേശീയപാതയില്‍ നിയന്ത്രണംവിട്ട രണ്ടുബസ്സുകള്‍ തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടം.

ദേശീയപാതയിലെ കുഴിയില്‍ ചാടാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. പരിക്കേറ്റവരെ ലിയോഗനിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. റോഡുകളുടെ മോശം അവസ്ഥമൂലം വര്‍ഷംതോറും നൂറുകണക്കിന് ആളുകളാണ് ഹെയ്തിയില്‍ കൊല്ലപ്പെടുന്നത്.