പുരുഷന്മാരില്‍ കഷണ്ടിയെന്നത് സാധാരണമാണ്. എന്നാല്‍ സ്ത്രീയ്ക്ക് ഒരിക്കലും ചിന്തിക്കാന്‍ കൂടി കഴിയാത്ത കാര്യമാണിത്. എന്നാല്‍ ഇന്നത്തെ കാലത്ത് പല സ്ത്രീകള്‍ക്കും ഈ പ്രശ്‌നം അഭിമുഖീകരിക്കേണ്ടി വരുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം. സ്ത്രീകളിലെ മുടികൊഴിച്ചിലിനുള്ള പ്രധാന കാരണങ്ങളാണ് ഇവിടെ പരിശോധിക്കുന്നത്.

Ads By Google

പാരമ്പര്യം

നിങ്ങളുടെ കുടുംബത്തിലെ സ്ത്രീകള്‍ക്ക് മുടികൊഴിച്ചില്‍ സാധാരണയാണെങ്കില്‍ അത് നിങ്ങളെയും പിടികൂടാനിടയുണ്ട്. ഇതാണ് അവസ്ഥയെങ്കില്‍ ഒരു മരുന്നിനും നിങ്ങളെ സഹായിക്കാനാവില്ല.

ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍

ഹോര്‍മോണുകളുടെ അളവിലുണ്ടാവുന്ന മാറ്റങ്ങളും മുടി കൊഴിച്ചിലിനിടയാക്കും. ആന്‍ഡ്രൊജന്റെ അളവില്‍ വര്‍ധനവുണ്ടാകുമ്പോഴാണ് മുടി കൊഴിച്ചില്‍ ആരംഭിക്കുക.  ആര്‍ത്തവ വിരാമ കാലഘട്ടങ്ങളില്‍ ഇത് സാധാരണവുമാണ്. ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണോ മുടി കൊഴിച്ചിലിന് കാരണമെന്ന് ഡോക്ടര്‍മാരെ കണ്ട് ഉറപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുതന്നെയാണ് പ്രശ്‌നമെങ്കില്‍ ജീവിതരീതിയില്‍ ചെറിയ മാറ്റം വരുത്തിയും ഹോര്‍മോണ്‍ ചികിത്സയിലൂടെയും ഈ പ്രശ്‌നം പരിഹരിക്കാം.

മുടി പൊട്ടല്‍

കെമിക്കല്‍സ് ഉപയോഗിച്ച് മുടിക്ക് ഭംഗികൂട്ടുന്നതും മറ്റും മുടി പൊട്ടാനിടയാക്കും. മുടി കൊഴിച്ചിലില്‍ നിന്ന് വ്യത്യസ്തമാണിത്. ഇവിടെ പകുതിവെച്ച് മുടി പൊട്ടിപ്പോകുകയാണ് ചെയ്യുന്നത്. ശക്തിയില്ലാത്ത മുടിയുടെ ലക്ഷ്ണമാണ് മുടി പൊട്ടല്‍. വ്യായാമവും ഡയറ്റുമാണ് മുടിക്ക് ശക്തികൂട്ടാനുള്ള മാര്‍ഗം. ശാരീരികമായ ആരോഗ്യം മുടിവേരുകളിലൂടെയുള്ള രക്തയോട്ടം വര്‍ധിപ്പിക്കുകയും അതുവഴി മുടിയുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.

സ്‌കിന്‍ പ്രശ്‌നങ്ങള്‍

താരനാണ് മുടികൊഴിച്ചിലിനുള്ള പ്രധാനപ്പെട്ട മറ്റൊരു കാരണം. മുടി വളരുന്നതില്‍ നിന്നും താരന്‍ ഹെയര്‍ഫോളിക്കിളുകളെ തടയുന്നു. ഇത് കഷണ്ടിയിലേക്ക് നയിക്കുന്നു.

കുറവുകള്‍

മുടിയുടെ വളര്‍ച്ചയ്ക്ക് വിറ്റാമിനുകളും ധാതുക്കളും ആവശ്യമാണ്. ഇരുമ്പ് പോലുള്ള ധാതുക്കളും വിറ്റാമിന്‍ ബിയുമൊക്കം ശരീരത്തില്‍ കുറയുമ്പോള്‍ മുടിയുടെ വളര്‍ച്ച കുറയും.

ഗുരുതരമായ രോഗങ്ങള്‍

നിങ്ങള്‍ക്ക് ഗുരുതരമായ എന്തെങ്കിലും രോഗമുണ്ടാകുമ്പോള്‍ മുടി കൊഴിയുന്നത് സാധാരണമാണ്. ചില രോഗങ്ങള്‍ ഉണ്ടാകുമ്പോള്‍ ശരിയായ രീതിയില്‍ കുളിയ്ക്കാന്‍ പോലും കഴിയില്ല. ഇത് മുടി കൊഴിച്ചില്‍ വര്‍ധിപ്പിക്കുന്നു. ആരോഗ്യം വീണ്ടെടുത്തശേഷം ഹെയര്‍ സ്പാ തെറാപ്പിയിലൂടെ മുടിയുടെ ആരോഗ്യം വീണ്ടെടുക്കാം.

കീമോ തെറാപ്പിയും ചില ചികിത്സകളും

കെമിക്കല്‍സ് കൊണ്ടാണ് മരുന്നുകള്‍ തയ്യാറാക്കുന്നത്. വീര്യം കൂടിയ ചില മരുന്നുകള്‍ നിങ്ങളുടെ മുടി കൊഴിച്ചിലിന് കാരണമാകും. കീമോതെറാപ്പിയും കഷണ്ടിയ്ക്ക് കാരണമാകാം.