എഡിറ്റര്‍
എഡിറ്റര്‍
ഹാഫിസ് സെയിദിനെതിരെ കുടുതല്‍ തെളിവുകള്‍ ആവശ്യമില്ല: പാക്കിസ്ഥാനു മറുപടിയുമായി ജിതേന്ദ്ര സിംഗ്
എഡിറ്റര്‍
Thursday 2nd February 2017 7:13pm

hafis-sayid


സെയ്ദിനെതിരെ മതിയായ തെളിവുകള്‍ നല്‍കിയശേഷവും ശക്തമായ തെളിവുകള്‍ ആവശ്യപ്പെടുന്ന പാക് നടപടി അവരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നാണ് മന്ത്രി പറഞ്ഞത്.


ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ ഹാഫിസ് സെയിദിനെതിരെ കൂടുതല്‍ തെളിവുകള്‍ വേണമെന്ന പാക്കിസ്ഥാന്റെ ആവശ്യത്തിനു മറുപടിയുമായി കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. സെയ്ദിനെതിരെ മതിയായ തെളിവുകള്‍ നല്‍കിയശേഷവും ശക്തമായ തെളിവുകള്‍ ആവശ്യപ്പെടുന്ന പാക് നടപടി അവരുടെ സുരക്ഷയെ അപകടത്തിലാക്കുന്നതാണെന്നാണ് മന്ത്രി പറഞ്ഞത്.


Also read ‘ട്രംപ്, ഭക്ഷണമോ വെള്ളമോ ഇല്ലാതെ 24 മണിക്കൂര്‍ ജീവിക്കേണ്ട അവസ്ഥ നിങ്ങള്‍ക്ക് വന്നിട്ടുണ്ടോ ?’ കുടിയേറ്റ നയത്തിനെതിരെ കണ്ണീര്‍ കലങ്ങിയ ചോദ്യങ്ങളുമായി ഏഴു വയസ്സുകാരി


2008ല്‍ നടന്ന മൂംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനായാണ് ഹാഫിസ് സെയിദിനെ കണക്കാക്കപ്പെടുന്നത്. ജമാത്ത-ഉദ് ദവയുടെ തലവനാണ് ഹാഫിസ് സെയിദ്‌. സെയ്ദിന് എതിരെയുള്ള ആരോപണങ്ങള്‍ ഇന്ത്യ ഗൗരവമായാണ് കണക്കാക്കുന്നതെങ്കില്‍ ശക്തമായ കൂടുതല്‍ തെളിവുകള്‍ ലഭ്യമാക്കണം എന്ന് പാകിസ്ഥാന്‍ കഴിഞ്ഞ ബുധനാഴ്ചയാണ് ആവശ്യപ്പെട്ടിരുന്നത്. ഇതിനുള്ള മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.


Dont miss ഡൊണാള്‍ഡ് ട്രംപിന്റെ മുസ്‌ലിം വിലക്കിനെ പിന്തുണച്ച് യു.എ.ഇ 


മൂംബൈയിലെ ഭീകരാാക്രമണത്തില്‍ 166 പേരായിരുന്നു മരണപ്പെട്ടത്. കേസില്‍ ഇന്ത്യ വാറണ്ട് പുറപ്പെടുവിച്ച കുറ്റവാളിയാണ് ഹാഫിസ് സെയിദ്. കഴിഞ്ഞ മാസം ജമ്മുവില്‍ തന്റെ നേതൃത്വത്തില്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്നും 30 ഇന്ത്യന്‍ സൈനികരെ വധിച്ചു എന്നുള്ള വാദം സെയ്ദ് ഉന്നയിച്ചിരുന്നു. എന്നാല്‍ അക്രമ വാര്‍ത്ത ഇന്ത്യന്‍ സൈന്യം തള്ളുകയായിരുന്നു.

Advertisement